ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ ഇന്ത്യയുടെ ലക്ഷ്യ സെൻ ഫൈനലില്‍
ബര്‍മിങ്ഹാം: ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്നു. സെമിയില്‍ കാനഡയുടെ വിക്ടര്‍ ലായിയെ 21-16, 18-21, 21-15ന് തോല്‍പ്പിച്ചു. ഒരു മണിക്കൂറും 37 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെന്‍ വിജയം പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവായ വിക്ടര്‍ ലായിയെ മികച്ച പ്രകടനത്തിലൂടെയാണ് ലക്ഷ്യ മറികടന്നത്. നാളെ ഫൈനലില്‍ ചൈനീസ് തായ്പേയ് താരം ലിന്‍ ചുന്‍യിയെയാണ് ലക്ഷ്യ സെന്‍ നേരിടുന്നത്. രണ്ടാം തവണയാണ്…

