
ബാലവേദി സർഗ്ഗോത്സവം സംഘടിപ്പിച്ചു
ചിറയിൻകീഴ്:ബാലവേദി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരകത്തിൽ വിനോദ വിഞ്ജാന സർഗ്ഗേത്സവം സംഘടിപ്പിച്ചു. കവിയും നാടക,സിനിമാ ഗാനരചിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സുനിൽ മുരുക്കുംപുഴ അദ്ധ്യക്ഷനായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് ജോഷി മംഗലത്ത് കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ലഹരിവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി റസൽസബർമതി ക്ലാസ് നയിച്ചു. ബാലവേദി ജില്ലാ രക്ഷാധികാരിയും സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവുമായ എ.എസ്സ്. ആനന്ദ് കുമാർ, സി.പി.ഐ. മണ്ഡലം…