അവകാശികളില്ല; രാജ്യത്തെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 67,004 കോടി രൂപ
അവകാശികളില്ലാതെ രാജ്യത്തെ വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത് 67,004 കോടി. പൊതുമേഖലാ ബാങ്കുകളിൽ 58,331 കോടി രൂപയും സ്വകാര്യബാങ്കുകളിൽ 8673 കോടി രൂപയുമാണുള്ളത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഈക്കാര്യം രാജ്യസഭയെ അറിയിച്ചത്. എസ്ബിഐയിലാണ് ഏറ്റവും കൂടുതൽ തുകയുള്ളത്, 19,330 കോടി. പഞ്ചാബ് നാഷണൽ ബാങ്കിൽ 6911 കോടിയും കനറാ ബാങ്കിൽ 6278 കോടിയും കെട്ടിക്കിടക്കുന്നുണ്ട്. സ്വകാര്യബാങ്കുകളിൽ ഐസിഐസിഐ (2063 കോടി), എച്ച്ഡിഎഫ്‌സി (1610 കോടി), ആക്‌സിസ് ബാങ്ക് (1360 കോടി) എന്നീ ബാങ്കുകളിലാണ് കൂടുതൽ…

