നാളെ മുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി; ഇടപാടുകാര്‍ ശ്രദ്ധിക്കുക, ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് വരുന്നു
തുടർച്ചയായ നാല് ദിവസം ബാങ്ക് അവധി വരുന്നതിനാല്‍ ഇടപാടുകള്‍ ഇന്ന് തന്നെ പൂർത്തിയാക്കുക. നാളെ, ജനുവരി 24 മുതല്‍ ജനുവരി 27 ചൊവ്വാഴ്ച വരെയാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ജനുവരി 24 നാലാം ശനി, 25 ഞായർ, 26 റിപ്പബ്ലിക് ദിനം എന്നിവ ബാങ്കുകള്‍ക്ക് അവധിയാണ്. ഇതിന് പിന്നാലെ ജനുവരി 27ന് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കുമാണ്. ഇതാണ് തുടർച്ചയായ അവധി ദിനങ്ങള്‍ക്ക് കാരൻം. തുടർച്ചയായി നാല് ദിവസം അവധി വരുന്നതോടെ ബാങ്ക് ഇടപാടുകള്‍ നടത്താനാവില്ല. എടിഎമ്മുകള്‍ പ്രവർത്തിക്കുമെങ്കിലും…

