
നിക്ഷേപകരുടെ ബാങ്കിലെ പണം അവരറിയാതെ പിൻവലിച്ച്, ഓഹരി വിപണിയിൽ നിക്ഷേപിച്ച് തട്ടിപ്പ് നടത്തിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ
ജയ്പുർ: നിക്ഷേപകരുടെ ബാങ്കിലെ പണം അവരറിയാതെ പിൻവലിച്ച്, ഓഹരി വിപണിയിൽ നിക്ഷേപിച്ച് തട്ടിപ്പ് നടത്തിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ട ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറായ സാക്ഷി ഗുപ്തയാണ് അറസ്റ്റിലായത്. സഹോദരിയുടെ വിവാഹ ചടങ്ങിനിടെയാണ് സാക്ഷിയെ കസ്റ്റഡിയിലെടുത്തത്. ഇതോടെ മൂന്ന് വർഷത്തോളം നീണ്ടു നിന്ന തട്ടിപ്പാണ് വെളിച്ചത്തായത്. 2020 – 2023 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. നാല്പതിലധികം നിക്ഷേപകരുടെ, 110 അക്കൗണ്ടുകളിൽ നിന്നായി നാലരക്കോടി രൂപയാണ് സാക്ഷി ‘തട്ടിയത്’. ഈ പണം കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന…