സംസ്ഥാനത്ത് ബാറുകള്‍ ഇനി രാത്രി 12 വരെ; ടൂറിസം മേഖലകളില്‍ പുലര്‍ച്ചെ 3 വരെയാക്കാൻ ആലോചന
തിരുവനന്തപുരം:സംസ്ഥാനത്ത് ബാറുകള്‍ ഇനി 12 മണി വരെ പ്രവർത്തിക്കും. ബാറുകളുടെ പ്രവർത്തന സമയം 2 മണിക്കൂറാണ് കൂട്ടുക. നിലവില്‍ രാവിലെ 10 മണിക്ക് തുറന്ന് രാത്രി 10 മണിക്ക് അടയ്ക്കുന്ന രീതിയിലാണ് സമയക്രമം. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ബാർ, ഹോട്ടല്‍ ഉടമകളുടെയും മദ്യപിക്കുന്നവരുടെയും ദീർഘകാലത്തെ ആവശ്യമാണ് നടപ്പാകാൻ പോകുന്നത്. നേരത്തെ ടൂറിസം മേഖലയില്‍ മാത്രം രാത്രി 12 വരെ ബാറുകളും ഹോട്ടലുകളും തുറന്നിരിക്കാൻ അനുവാദം നല്‍കിയിരുന്നു. ഇത് വിവേചനമാണെന്ന് സംസ്ഥാനത്തെ ബാറുടമകള്‍ ചൂണ്ടിക്കാട്ടാൻ…

