ഐ.സി.സി ടി20 ലോകകപ്പിലെ ചരിത്ര വിജയം; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു
മുംബൈ: 2026ലെ ഐ.സി.സി ടി20 ലോകകപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റൺസിന് വീഴിത്തിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. ഈ ചരിത്ര വിജയത്തിന് കളിക്കാർക്കും, സപ്പോർട്ട് സ്റ്റാഫുകൾക്കും, സെലക്ടർമാർക്കും ബി.സി.സി.ഐ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ടിമിന്റെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് ബോർഡിന്റെ ഓണററി സെക്രട്ടറി ദേവജിത് സൈകി ഏവർക്കും നന്ദി അറിയിച്ചു. ടീമിന്റെ മികച്ച…

