മരിച്ച നിലയില്‍ കണ്ടെത്തിയ ഭിക്ഷക്കാരന്റെ സഞ്ചിയില്‍ നാലരലക്ഷം രൂപ
ആലപ്പുഴ: സ്‌കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നു മരിച്ച ഭിക്ഷക്കാരന്റെ സഞ്ചികളില്‍നിന്ന് 4,52,207 രൂപ കണ്ടെത്തി. കായംകുളം ചാരുമൂട്ടിലാണ് സംഭവം. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ കഴിഞ്ഞ തിങ്കളാഴ്ച രാത്രി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചിരുന്നു. പിന്നീട് ഇയാളെ നാട്ടുകാര്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പരിക്കുള്ളതിനാല്‍ വിദഗ്ധചികില്‍സ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രാത്രിയോടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയി. അനില്‍ കിഷോര്‍, തൈപ്പറമ്പില്‍, കായംകുളം എന്നാണ് ആശുപത്രിയില്‍ നല്‍കിയ വിലാസം. ചൊവ്വാഴ്ച രാവിലെയാണ് ചാരുംമൂട്…

