ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ; അൻപതോളം പേർ ചികിത്സയിൽ

എറണാകുളം: ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് വിദ്യാര്‍ഥികള്‍ അടക്കം അന്‍പതോളം പേര്‍ ചികിത്സയിൽ. എറണാകുളം കാഞ്ഞിരമറ്റത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ ഉണ്ടായത്. കാഞ്ഞിരമറ്റം സ്വദേശിനിയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കാനായിരുന്നു ബിരിയാണി ചലഞ്ച് നടത്തിയത്. ആമ്പല്ലൂർ പഞ്ചായത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇന്നലെയായിരുന്നു ബിരിയാണി ചലഞ്ച്. നാലായിരം പേര്‍ക്കുള്ള ബിരിയാണിയാണ് തയ്യാറാക്കിയത്. എല്ലാവര്‍ക്കും പാക്ക് ചെയ്ത് വിതരണം ചെയ്യുകയായിരുന്നു. പിന്നീട് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യ മുണ്ടാവുകയായിരുന്നു. ഛര്‍ദിയും തലവേദനയുമടക്കമുള്ള ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്നാണ് 50ഓളം പേര്‍ ചികിത്സ തേടിയത്. സംഭവത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial