പിറന്നാള്‍ ദിനത്തില്‍ ഗാന്ധിഭവനിലെ കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ക്കും പിറന്നാള്‍ സദ്യയൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍
പിറന്നാള്‍ ദിനത്തില്‍ ഗാന്ധിഭവനിലെ കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ക്കും പിറന്നാള്‍ സദ്യയൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പിറന്നാള്‍ സമ്മാനമായി നിരാലംബരും അശരണരുമായ 1500ലധികം കുടുംബാംഗങ്ങള്‍ക്കായി സമ്പൂര്‍ണ സദ്യയൊരുക്കാനുള്ള തുകയാണ് മുഖ്യമന്ത്രി നല്‍കിയത്. മുമ്പ് ഗാന്ധിഭവന്‍ സന്ദര്‍ശിച്ച വേളയില്‍ ഇവിടുത്തെ അച്ഛനമ്മമാരോടും കുട്ടികളോടും സ്‌നേഹപൂര്‍വവും കരുണയോടും പെരുമാറിയ അദ്ദേഹം, ഗാന്ധിഭവനിലെ പ്രവര്‍ത്തനങ്ങളെ വളരെയധികം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ആ സ്‌നേഹം പുതുക്കലാണ് പിറന്നാള്‍ ദിനത്തില്‍ സദ്യ ഒരുക്കി നല്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിഭവൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പ്രളയക്കെടുതിയില്‍ കേരളം ദുരിതത്തിലായ ഓണക്കാലത്ത് ഗാന്ധിഭവനിലെ…

