
മഹാരാഷ്ട്രയില്‍ ബിജെപി നിയമസഭാകക്ഷിയോഗം ഇന്ന്; ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകാന്‍ സാധ്യത
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നിയമസഭാകക്ഷിയോഗം ഇന്ന് ചേരും. മുതിര്‍ന്ന നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി യോഗം തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ കക്ഷിയോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ കേന്ദ്ര നിരീക്ഷകരായി പങ്കെടുക്കും. മുംബൈ ആസാദ് മൈതാനിയില്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടത്താനാണ് ബിജെപി തീരുമാനം. സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും ബിജെപി നേതാക്കള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുത്താല്‍ പകരം ആഭ്യന്തര വകുപ്പ്…