പള്ളുരുത്തിയില്‍ പാലിയേറ്റീവ് കേന്ദ്രത്തില്‍ മൃതദേഹങ്ങള്‍ തമ്മില്‍ മാറി
കൊച്ചി: പള്ളുരുത്തിയില്‍ പാലിയേറ്റീവ് കേന്ദ്രത്തില്‍ മൃതദേഹങ്ങള്‍ തമ്മില്‍ മാറി. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് കുടുംബങ്ങള്‍ മാറിയെടുത്തത്. കുമ്പളങ്ങി സ്വദേശി ആന്റണിയുടെ മൃതദേഹം പള്ളുരുത്തിയില്‍ സംസ്‌കരിക്കുകയായിരുന്നു. ആന്റണിയുടെ മൃതദേഹം പള്ളുരുത്തി പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിദേശത്തുള്ള അദ്ദേഹത്തിന്റെ ബന്ധു വരും വരെ ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു കുടുംബത്തിന്റെ ഉദ്ദേശം. എന്നാല്‍ വെള്ളിയാഴ്ച്ച ബന്ധു എത്തിയ ശേഷം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം വീട്ടുകാര്‍ ശ്രദ്ധിച്ചത്. ഉടന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആന്റണിയുടേതിനൊപ്പം…

