ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
പാലക്കാട്: ചിറ്റൂരില്‍ കാണാതായ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് അടുത്തുള്ള കുളത്തില്‍ നിന്നാണ് ആറ് വയസുകാരനായ സുഹാന്റെ മൃതേദേഹം കണ്ടെത്തിയത്. 22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിക്കു ശേഷമാണ് സുഹാനെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയായിരുന്നു കുഞ്ഞിനെ കാണാതായത്. സഹോദരനുമായുണ്ടായ തർക്കത്തെ തുടർന്നാണ് സുഹാൻ വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്ന് കുടുംബം പറയുന്നു. സുഹാന് വേണ്ടി ശനിയാഴ്ച…

