Headlines

സ്കൂളുകൾക്ക് ബോംബ് ഭീഷണി, മുഴുവൻ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു; പഞ്ചാബിൽ മുഴുവൻ വിദ്യാലയങ്ങളും അടച്ച് പരിശോധന

        പഞ്ചാബ് ജലന്ധറിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി. സ്കൂൾ പ്രിൻസിപ്പൽമാരുടെ ഈമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സ്കൂളുകളിൽ പരിശോധന തുടരുന്നു. പൊലീസിന്റെ സൈബർ വിഭാഗം ഈമെയിൽ കേന്ദ്രീകരിച്ച് പരിശോധനകൾ ആരംഭിച്ചു. തിങ്കളാഴ്ച ഇവിടെ നിരവധി സ്കൂളുകളിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിഭ്രാന്തി പരന്നു. അധികൃതർ വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും അട്ടിമറി വിരുദ്ധ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “വൈദ്യുതിയിൽ എന്തോ തകരാറുണ്ടെന്ന് ഞങ്ങളോട്…

Read More

വഞ്ചിയൂർ കോടതിയിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത് മെയിൽ വഴി

അനന്തപുരി : വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. 2 മണിക്ക് ബോംബ് പൊട്ടുമെന്നാണ് സന്ദേശം. കോടതിയുടെ ഔദ്യോഗിക മെയിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വഞ്ചിയൂർ കോടതിയിൽ നേരത്തെയും സമാനമായ രീതിയിൽ ബോംബ് ഭീഷണിയെത്തിയിരുന്നു.  ഏറ്റവുമൊടുവിൽ 3 ആഴ്ച മുമ്പാണ് ഭീഷണി സന്ദേശമെത്തിയത്.  

Read More

കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി

വയനാട്: കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് കോടതിയിൽ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. ആദ്യ രണ്ട് വരി ഇംഗ്ലീഷിലും ബാക്കി തമിഴിലുമായാണ് സന്ദേശം. നേരത്തെ ഇതേ രീതിയിൽ പൂക്കാട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണിയെന്ന് വ്യാജ സന്ദേശമെത്തിയിരുന്നു.

Read More

കണ്ണൂരിൽ ബോംബ് സ്ഫോടനം; പൊട്ടിയത് രണ്ട് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ : കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സിപിഐഎം ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം ഒരു മാസം…

Read More

പടക്കശാലയിൽ ബോംബ് നിര്‍മാണം; പൊട്ടിത്തെറിയില്‍ 17കാരന്‍റെ ഇരുകൈപ്പത്തികളും നഷ്ടമായി, രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: മുക്കോലയിലെ പടക്കനിർമാണ ശാലയിൽ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ 17കാരന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ കൈപ്പത്തികളാണ് നഷ്ടപ്പെട്ടത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അനിരുദ്ധിനെതിരെ അനധികൃത ബോംബ് നിര്‍മാണ കേസ് നിലവിലുണ്ട്. അപകടത്തിൽ പരിക്കേറ്റ നാല് പേരും ​ഗുണ്ടാസംഘത്തിലെ അം​ഗങ്ങളെന്നും പൊലീസ് പറഞ്ഞു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial