“പുസ്തകം തീർത്തൊരു സൗഹൃദസംഗമം” ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെ കുറിച്ച് സമഗ്രമായി എഴുതിയ പുസ്തകത്തിന്റെ പ്രകാശനം നടത്തി
ആറ്റിങ്ങൽ:ലോകത്തിൽ തന്നെ ആദ്യമായ് ഒരു അന്താരാഷ്ട്ര പുസ്തകോത്സവത്തിനെ കുറിച്ച് സമഗ്രമായി എഴുതപ്പെട്ട പുസ്തകമാണ്, “അക്ഷരക്കടലിലെ വേലിയേറ്റം”. 260 ൽ അധികം പുസ്തകങ്ങളെ കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്ന ആ പുസ്തകത്തിൽ ഷാർജാ പുസ്തകോത്സവത്തിന്റെ ചരിത്രവും അതിന്റെ രക്ഷാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ കുറിച്ചും അതിന്റെ സംഘാടകരായ ഷാർജാ ബുക്ക് അതോറിറ്റിയെ കുറിച്ചും ലോകത്തിലെ തന്നെ നിരവധി എഴുത്തുകാരെയും പ്രസാധകരെയും മനുഷ്യസ്നേഹികളെയും ബിസിനസ്സുകാരെയും അക്ഷരസ്നേഹികളെയും ഒക്കെ കുറിച്ച് പ്രതിപാദിക്കുന്ന ആ പുസ്തകം…

