ടി വി റേറ്റിങ് അട്ടിമറിക്കാൻ കോഴ; കേരളത്തിലെ ചാനൽ ഉടമ റേറ്റിങ് ഉയർത്താൻ ചെലവിട്ടത് കോടികൾ
ടെലിവിഷൻ റേറ്റിങിന്റെ വിശ്വാസ്യത നഷ്ടപ്പെടും വിധം അവിശുദ്ധ കൂട്ടുകെട്ട് ഇടപ്പെട്ടതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ദൃശ്യ മാധ്യമം ആയ *ട്വന്റിഫോർ* . 50,000 കോടി പരസ്യ വരുമാനമുളള ഇന്ത്യൻ ടെലിവിഷൻ രംഗത്തെ റേറ്റിങ് കണക്കാക്കുന്ന ഏജൻസിയായ ബാർക്കിലെ ചില ജീവനക്കാർ, ഡാറ്റകൾ അട്ടിമറിക്കാൻ കോടികൾ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ ട്വന്റിഫോറിന് ലഭിച്ചു. ബാർക്കിലെ മിഡിൽ ലെവൽ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തിൽ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് ശക്തമായ തെളിവുകളിലൂടെ വ്യക്തമായി. കേരളത്തിലെ ഒരു…

