
ആലപ്പുഴയിൽ പാലത്തിന്റെ സ്പാൻ തകർന്നുവീണ അപകടം; ഒരു തൊഴിലാളി മരിച്ചു, മറ്റൊരാൾക്കായി തിരച്ചിൽ
ആലപ്പുഴ: ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന കീച്ചേരിൽകടവ് പാലത്തിന്റെ സ്പാൻ തകർന്നുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42) ആണ് അപകടത്തിൽ മരിച്ചത്. മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക് (24) എന്നയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ് ചെന്നിത്തല-ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം ഏകദേശം മൂന്ന് വർഷമായി നിർമ്മാണത്തിലാണ്. ഇന്നലെ ഉച്ചയോടെയാണ് പാലത്തിന്റെ നടുഭാഗത്തുള്ള ഒരു ബീം തകർന്ന് അപകടമുണ്ടായത്. അപകടസമയത്ത് ഏഴ് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ നീന്തി രക്ഷപ്പെട്ടു. കാണാതായ രണ്ടുപേരിൽ…