മൊബൈല്‍ നമ്പറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ സ്ത്രീകൾക്കായി കവച് സംവിധാനമൊരുക്കി ബിഎസ്എൻഎൽ
മൊബൈല്‍ നമ്പറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ സ്ത്രീകൾക്കായി കവച് സംവിധാനമൊരുക്കി ബിഎസ്എൻഎൽ. ഇതുവഴി ഷോപ്പുകളിൽ റീച്ചാർജ് ചെയ്യുന്നവർക്ക് മൊബൈൽ നമ്പറുകൾ നൽകാതെ തന്നെ റീച്ചാർജ് ചെയ്യാൻ സാധിക്കും. ഈ സേവനം എല്ലാവര്‍ക്കും ലഭിക്കുമെങ്കിലും വനിതാ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കവച്ച് എന്ന പേരില്‍ കമ്പനി ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് രാജ്യവ്യാപകമായി ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഈ സേവനം വഴി കടകളിലൂടെ മൊബൈല്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ നമ്പര്‍ നല്കാതെ ചാര്‍ജിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. റീചാര്‍ജിംഗ് സമയത്ത് ഒരു പത്തക്ക…

