
നാലു മാസത്തിനിടെ BSNL ലേക്ക് ചേക്കേറിയത് 55 ലക്ഷം ആളുകൾ സ്വകാര്യ കമ്പനികൾക്ക് തിരിച്ചടി
ന്യൂഡൽഹി: 2024 ജൂലൈ മുതൽ ഒക്ടോബർ വരെ മറ്റു മൊബൈൽ നെറ്റുവർക്കുകൾ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറിയത് 55 ലക്ഷം ആളുകൾ. 2024 ജൂലൈ മുതൽ ഒക്ടോബർ മാസം വരെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ രാജ്യത്തെ പൊതുമേഖലാ മൊബൈൽ സേവന ദാതാക്കൾ വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചതോടെയാണ് സ്വകാര്യ കമ്പനികളെ ഒഴിവാക്കി ജനങ്ങൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് ചേക്കേറിയത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നീ നെറ്റ്‌വർക്കുകളിൽ നിന്ന്…