വര്‍ഷം മുഴുവൻ ദിവസേന മൂന്ന് ജിബി ഡാറ്റയും അണ്‍ ലിമിറ്റഡ് കോളുകളും; അവസരം മുതലാക്കാൻ ബി എസ് എൻ എല്‍
സ്വകാര്യ ടെലികോം കമ്പനികള്‍ ഡാറ്റാ പ്ലാനുകള്‍ ഉയർത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചെങ്കിലും ജനങ്ങളുടെ സ്വന്തം ബി എസ് എൻ എല്‍ തിരിച്ചുവരവിന് പാതയിലാണ് ഇപ്പോള്‍.വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുന്ന ബി എസ് എൻ എല്‍ രാജ്യത്തുടനീളം ഫോർജി ടവറുകള്‍ സ്ഥാപിക്കുന്ന ജോലി വേഗത്തിലാക്കിയിട്ടുണ്ട്. നിലവില്‍ ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിരിക്കുന്ന താരീഫ് പ്ലാനുകള്‍ സ്വകാര്യ കമ്പനികളെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. 365 ദിവസം വാലിഡിറ്റിയുള്ള 2,999 രൂപയുടെ ആകർഷകമായ വാർഷിക പ്ലാൻ ആണ് ഇപ്പോള്‍ ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസേന മൂന്ന് ജിബി ഡാറ്റയും രാജ്യത്തുടനീളം…

