മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങി റിമോട്ട് ബൾബ്; ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു
പരിയാരം: മാതമംഗലം സ്വദേശിയായ മൂന്ന് വയസ്സുകാരന്റെ ശ്വാസനാളിൽ കുടുങ്ങിയ ടിവി റിമോട്ടിന്റെ എൽഇഡി ബൾബ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായി നീക്കംചെയ്തു. ശിശുശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയ നിർവ്വഹിച്ചു. ഡോ. വരുൺ ശബരി നേതൃത്വം നൽകി; ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവർ മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു. ശ്വാസതടസ്സം അനുഭവിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം ആരോഗ്യനില സാധാരണയായപ്പോൾ കുട്ടിയെ വിട്ടയച്ചു. പ്രിൻസിപ്പൽ ഡോ. സൈറു…

