
ചക്കയിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ ലാഭമുണ്ടാക്കുന്ന ചെറുപ്പക്കാരന്റെ ബിസിനസ്സ് സൂത്രം ഇതാണ്
കൊച്ചി: കേരളത്തിൽ പ്ലാവ് ഇല്ലാത്ത പറമ്പുകൾ വിരളമാണ്. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക പക്ഷേ പലപ്പോഴും വീട്ടുകാരുടെ ഉപയോഗം കഴിഞ്ഞാൽ പാഴായി പോകുകയാണ് പതിവ്. തുച്ഛമായ വിലനൽകി ചക്ക വാങ്ങുന്ന കച്ചവടക്കാരമുണ്ട്. പലപ്പോഴും ചെറിയ പൈസയാകും ഇത്തരത്തിൽ കച്ചവടക്കാർ നൽകുക. എന്നാൽ, ചക്കയിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ ലാഭമുണ്ടാക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. തൃശൂർ മുരിയാട് സ്വദേശി കാർത്തിക് സുരേഷാണ് കേരളത്തിൽ ചക്ക വിപണിയുടെ അനന്ത സാധ്യത മനസ്സിലാക്കി നേട്ടമുണ്ടാക്കുന്നത്. ഇലക്ട്രിക്കൽ എൻജിനിയറാണ് കാർത്തിക്…