Headlines

‘ഏതാണ് മീനെന്ന് ചോദിച്ചു, ചൂരയെന്ന് മറുപടി കേട്ടപ്പോള്‍ പിണറായി ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയി’; പരാമര്‍ശത്തില്‍ ഉറച്ച്‌ സി.ദിവാകരൻ

തിരുവനന്തപുരം: സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ നിന്ന് പിണറായി വിജയൻ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോയെന്ന പരാമർശത്തില്‍ ഉറച്ച്‌ സിപിഐ നേതാവ് സി.ദിവാകരൻ ‘ജാഥയില്‍ ക്യാപ്റ്റനായിരുന്ന പിണറായിയുടെ കൂടെ രാവും പകലും ഞാന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ആനത്തലവട്ടം ആനന്ദന്റെ വീട്ടിലാണ് ഭക്ഷണം കഴിക്കാനെത്തിയത്. എന്ത് മീനാണ് ഇതെന്ന് പിണറായി ചോദിച്ചെന്നും ചൂരയെന്ന് മറുപടി കേട്ടപ്പോള്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങി പോയെന്നുമാണ് ദിവാകരന്‍ പറഞ്ഞത്. എന്നാല്‍ തന്‍റെ പ്രതികരണം കൗതുകമായി കരുതണമെന്നും വിവാദമക്കേണ്ട ആവശ്യം ഇല്ലെന്നും സി.ദിവാകരൻ…

Read More

‘പിണറായിക്ക് പ്രായമാകുന്നു, ജനങ്ങള്‍ ദൈവമാണ്’; രൂക്ഷവിമര്‍ശനവുമായി സി ദിവാകരന്‍

തിരുവനന്തപുരം: സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ ധര്‍ണയിലാണ് സി ദിവാകരന്റെ വിമര്‍ശനം. സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും സാമൂഹിക ക്ഷേമ വകുപ്പ് വയോജന ദിനാചരണം നടത്തേണ്ടിയിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പീഡനങ്ങളുടെ നിലവിളിയാണ് നിരത്തുകളില്‍ വയോജനങ്ങള്‍ അനുഭവിക്കുന്നത്. വയോജന കേന്ദ്രങ്ങള്‍ ഇന്ന് ബിസിനസ് കേന്ദ്രങ്ങളാവുകയാണ്. മുഖ്യമന്ത്രിയും പ്രായമാകുന്നു, അതുകൊണ്ട് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങളില്‍ കൂടിയാലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്….

Read More

കേരളത്തിൽ തള്ളിക്കളയാന്‍ പറ്റാത്ത രാഷ്ട്രീയ ശക്തിയായി ബിജെപി വളർന്നെന്ന് സി ദിവാകരന്‍; സർക്കാരിനോട് ജനങ്ങൾക്ക് അസംതൃപ്തിയെന്നും സിപിഐ നേതാവ്

തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്ക് അസംതൃപ്തിയെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെയായിരുന്നു രൂക്ഷവിമർശനം. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു, ആ പ്രതീക്ഷ നഷ്ടമായി. പെന്‍ഷന്‍, സാമ്പത്തിക പ്രതിസന്ധി, തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൊടുക്കാത്തത്, സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ എല്ലാം തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ എല്‍.ഡി.എഫ് സമഗ്രമായ തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബി.ജെ.പി തള്ളിക്കളയാന്‍ പറ്റാത്ത രാഷ്ട്രീയ ശക്തിയായി വളര്‍ന്നെന്നും സി. ദിവാകരന്‍ പറഞ്ഞു. അതിന്റെ അപകടം ഇടതുപക്ഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial