തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാം; ‘സി-വിജിൽ’ ആപ്പിലൂടെ നടപടി 60 മിനിറ്റിനുള്ളിൽ
തിരുവനന്തപുരം : പൊതുജനങ്ങള്‍ക്ക് പരാതി പറയാനായി ‘സി വിജില്‍’ ആപ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനങ്ങൾ ജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിൻ്റെയും ബാനറിൻ്റെയുമൊക്കെ ഫോട്ടോ എടുത്ത് കുറിപ്പും തയ്യാറാക്കി ആപ്പില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും പരാതി അറിയിക്കാവുന്നതാണ്. പരാതി ലഭിച്ചാല്‍ 60 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ നടത്തുന്നതിനായി…

