വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സംഭവം; 62 കാരനെതിരെ കേസെടുത്തു
തിരുവനന്തപുരം: വീട്ടുവളപ്പിൽ അനധികൃതമായി നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ 62 വയസ്സുകാരനെതിരെ എക്‌സൈസ് കേസെടുത്തു. തലസ്ഥാന ജില്ലയിലെ നെയ്യാറ്റിൻകരയ്ക്ക് സമീപം പള്ളിച്ചൽ ഇടയ്‌ക്കോട് സ്വദേശിയായ വേണുവിന്‍റെ വീട്ടുവളപ്പിൽ നിന്നുമാണ് ഏകദേശം 102 സെന്‍റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി എക്‌സൈസ് സംഘം പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ, എക്‌സൈസ് ഇൻസ്‌പെക്‌ടർ പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വേണുവിന്‍റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. വീടിനോട് ചേർന്ന് ശ്രദ്ധയോടെ പരിപാലിച്ചു വളർത്തിയ നിലയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് കൃഷി ചെയ്ത…

