
ഉപേക്ഷിച്ച മൊബൈൽ നമ്പർ വിനയായി; കൊല്ലം സ്വദേശിയായ യുവാവ് കോടികളുടെ തട്ടിപ്പ് കേസ് ഉൾപ്പെടെ 36 കേസുകളിൽ പ്രതി
കൊല്ലം: തെലങ്കാന പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്ന ആരോപണവുമായി കൊല്ലം സ്വദേശിയായ യുവാവ്. കൊല്ലം രാമൻകുളങ്ങര സ്വദേശി ജിതിൻ എന്ന യുവാവാണ് തെലങ്കാന പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആറു വർഷം മുമ്പ് ജിതിൻ ഉപേക്ഷിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് മറ്റാരോ നടത്തുന്ന സൈബർ തട്ടിപ്പാണ് ജിതിന് വിനയായത്. ഇതോടെ തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത മുപ്പത്താറോളം കേസുകളിൽ പ്രതിയായിരിക്കുകയാണ് ജിതിൻ. കഴിഞ്ഞ മാസമാണ് തെലങ്കാന പൊലീസ് രാമൻകുളങ്ങരയിലെ വീട്ടിൽ എത്തി ജിതിനെ അറസ്റ്റ് ചെയ്തത്….