സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തം 4 പേരും വന്നത് ബൈക്കിൽ, 2 പേർ കാവൽ നിന്നു, തിരുവനന്തപുരത്ത് ഒരേ രാത്രി മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം
തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഒരേ രാത്രിയിൽ മോഷണം നടന്ന സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പൊലീസ്. അമ്പലത്തറ ശിവക്ഷേത്രം, കൊഞ്ചിറവിള ഭഗവതി ക്ഷേത്രം, പാപ്പനംകോട് അനന്ത നാഗരാജ ക്ഷേത്രം എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്. കൊഞ്ചിറവിളയിലും പാപ്പനംകോട് ക്ഷേത്രത്തിലുമാണ് സിസി ടിവി ഉണ്ടായിരുന്നത്. അമ്പലത്തറയിൽ ക്യാമറകളില്ല. മൂന്നിടത്തും ഒരേ സംഘമാണോ മോഷണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സിസി ടിവി ദൃശ്യത്തിൽ കുടുങ്ങിയ പ്രതിയുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടു. ശിവക്ഷേത്രത്തിന്‍റെ വാതിൽ പൊളിച്ച്…

