
ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 10 വരെയാണ് അപേക്ഷാ തിയ്യതി നീട്ടിയത്. ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പ്. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം. മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. സ്കോളര്‍ഷിപ്പിനും ഹോസ്റ്റൽ സ്റ്റൈപൻഡ് പുതുക്കുന്നതിനുമുള്ള അപേക്ഷയാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്ഷണിച്ചത്. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ…