ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: സ്‌കൂൾ വിഭാഗത്തിൽ എൻഎസ്എസ് മടവൂർ തിരുവനന്തപുരവും കോളേജ് വിഭാഗത്തിൽ കാര്യവട്ടം ക്യാമ്പസും ജേതാക്കൾ
തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത അറിവിന്റെ ഏറ്റവും വലിയ ഉത്സവമായ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് പ്രഥമ എഡിഷന്റെ ആവേശകരമായ കലാശപ്പോരിൽ സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം മടവൂർ എൻഎസ്എസ് ഹയർ സെക്കന്ററി സ്‌കൂളും കോളേജ് വിഭാഗത്തിൽ കേരള സർവകലാശാല തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസും ജേതാക്കൾ. സ്‌കൂൾ വിഭാഗത്തിൽ പത്തനംതിട്ട കലഞ്ഞൂർ ജിഎച്ച്എസ്എസ് & വിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടിയപ്പോൾ കോളേജ് വിഭാഗത്തിൽ ഗവ. കോളേജ് ചിറ്റൂർ പാലക്കാടാണ് രണ്ടാമത്തെത്തിയത്. വയനാട് പെരിക്കല്ലൂർ ജിഎച്ച്എസ്എസും കേരള സർവകലാശാല…

