
ഡൽഹിയിലെ ദയാൽപുരിൽ ഒൻപതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം സ്യൂട്‌കേസിലാക്കി ഉപേക്ഷിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ ദയാൽപുരിൽ ഒൻപതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്. ബലാത്സംഗം ചെയ്ത ശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ സ്യൂട്‌കേസിലാക്കി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് നെഹ്‌റു വിഹാറിലെ ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ കുട്ടിയെ കണ്ടെത്തിയത്. രക്തം വാർന്ന നിലയിൽ അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ പിതാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘‘പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ അവൾ മരിച്ചതായി അറിയിച്ചു. ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. കൊലപാതകം, പോക്സോ നിയമത്തിലെ സെക്ഷൻ…