ചൊക്രമുടി ഭൂമി കയ്യേറ്റം; നാല് പട്ടയങ്ങൾ റദ്ദാക്കിയതായി റവന്യൂ വകുപ്പ്

തിരുവനന്തപുരം: ഇടുക്കി ചൊക്രമുടിയിലെ അനധികൃത ഭൂമി കയ്യേറ്റങ്ങൾ കണ്ടെത്തിയ സഹചര്യത്തിൽ നാല് പട്ടയങ്ങൾ റദ്ദാക്കിയെന്ന് റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസ്. അനധികൃതമായി കയ്യേറിയ 13.79 ഏക്കർ ഭൂമി സർക്കാറിലേക്ക് തിരിച്ചുപിടിച്ചു. റദ്ദാക്കിയ പട്ടയങ്ങൾ നാലും ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്നതാണ്. ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു കൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അന്വേഷണത്തിന് നിർദേശിച്ചിരുന്നു. പരിശോധനയിൽ വ്യാജരേഖകൾ ചമച്ച് അനധികൃതമായി ഭൂമി കയ്യേറ്റം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial