Headlines

സി ജെ റോയിയുടെ ആത്മഹത്യ: ‘ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ല, സമ്മർദത്തിലാക്കിയതിന് തെളിവില്ല’; സ്ഥിരീകരിച്ച് എസ്ഐടി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് എസ്ഐടി. റോയിയെ സമ്മർദ്ദത്തിൽ ആക്കിയതിന് തെളിവ് ലഭിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കുന്നു. ‌ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം. റോയിയെ അലട്ടിയത് മറ്റെന്തോ പ്രശ്നമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. റോയ് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയത് എന്തിനെന്ന് പരിശോധിക്കുന്നുണ്ട്. റോയിയുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. റോയിയുടെ കമ്പനികളുടെ ഓഡിറ്റ്…

Read More

ഡോ. റോയ് സിജെയുടെ സംസ്‌കാരം ഇന്ന്; റോയ്‌യുടെ മരണത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുന്നു

        ആദായ നികുതി വകുപ്പ് റെയ്ഡിനിടെ ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ സംസ്‌കാരം ഇന്ന്. വൈകീട്ട് ബെന്നര്‍ഘട്ടയിലെ ഡോ റോയ് സി ജെയുടെ റിസോര്‍ട്ടിലാണ് സംസ്‌കാരം നടക്കുക. മരണത്തില്‍ അന്വേഷണം തുടരുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശിവാജി നഗര്‍ ബൗറിങ്ങ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ടു മണിയ്ക്ക് ബെന്നര്‍ഘട്ടയിലെ റിസോര്‍ട്ടിലേക്ക് കൊണ്ടു പോകും. പത്ത് മണി മുതല്‍ റിസോര്‍ട്ടില്‍ പൊതുദര്‍ശനം. അതിന് ശേഷം സമീപത്തെ പള്ളിയില്‍ അന്ത്യ ശുശ്രൂഷ ചടങ്ങുകള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial