തെയ്യം കെട്ടിനിടെ ചേരി തിരിഞ്ഞ് തമ്മിൽ തല്ലി നാട്ടുകാർ, അടി കിട്ടാതെ ഒഴിഞ്ഞ് പോകാൻ ശ്രമിച്ച് തെയ്യം കലാകാരൻ
പാനൂർ : കണ്ണൂർ പാനൂരിൽ തെയ്യം കെട്ടിനിടെ സംഘർഷം. ഇന്നലെ തെയ്യം ക്ഷേത്ര മുറ്റത്ത് ഇറങ്ങുന്നതിനിടെയാണ് സംഭവം. കൂടത്തിൽ മഠപ്പുരയിൽ പോതിത്തിറ നടക്കുന്നതിനിടെ തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശം പാലിച്ചില്ലെന്ന് ആരോപിച്ച് വോളന്റിയർമാരും തെയ്യം കാണാനെത്തിയവരും തമ്മിലുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ അവസാനിച്ചത്. പോതി തെയ്യം, തിരുവപ്പന, വെള്ളാട്ടം അടക്കമുള്ള തെയ്യങ്ങൾ ക്ഷേത്ര മുറ്റത്ത് ഉണ്ടായിരുന്നു. ചേരി തിരിഞ്ഞുള്ള തല്ലിനിടെ ആളുകൾ തിരുവപ്പന തെയ്യത്തെ പിടിച്ചുതള്ളി. തമ്മിലടിയിൽ നിന്ന് ഒഴിഞ്ഞ് പോകാൻ ശ്രമിക്കുന്ന തെയ്യം കലാകാരന്റെ വീഡിയോ ദൃശ്യങ്ങളും…

