
അധ്യാപകരുടെ അനാസ്ഥയിൽ വിദ്യാർത്ഥികൾക്ക് കൂട്ടത്തോൽവി
ചെന്നൈ: അധ്യാപകരുടെ അനാസ്ഥയിൽ വിദ്യാർത്ഥികൾക്ക് കൂട്ടത്തോൽവി. തമിഴ്നാട്ടിലെ പുതുക്കോട്ടൈ പ്രദേശത്തുള്ള സർക്കാർ സ്കൂളിൽലാണ് അധ്യാപകരുടെ കടുത്ത അനാസ്ഥ. ഇതു മൂലം അടുത്തിടെ നടന്ന ബോർഡ് പരീക്ഷകളിൽ ഭൂരിഭാഗം വിദ്യാർഥികളും പരാജയപ്പെട്ടു. അരന്തങ്ങി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് കൂട്ടത്തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. വിദ്യാർഥികളെ പഠിപ്പിക്കുന്നതിന് പകരം സ്റ്റാഫ് റൂമിൽ അധ്യാപകർ ഫോണും നോക്കിയിരിക്കുകയാണ് എന്നാണ് ആരോപണം. അധ്യാപകരിൽ ഭൂരിഭാഗവും തങ്ങളുടെ ഉത്തരവാദിത്തങ്ങളേക്കാൾ വ്യക്തിപരമായ കാര്യങ്ങൾക്കാണ് മുൻഗണന നൽകി എന്നും അതുവഴി നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവി…