
കോൺഗ്രസ് എംഎൽഎ ബിജെപി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പതിനഞ്ച് മിനിറ്റിനിടെ രാം നിവാസ് റാവത്ത് സത്യപ്രതിജ്ഞ ചെയ്തത് രണ്ടു തവണ
ഭോപ്പാൽ: കോൺഗ്രസ് എംഎൽഎ ബിജെപി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാം നിവാസ് റാവത്താണ് ബിജെപി മന്ത്രിസഭയിൽ അംഗമായത്. ആറു തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച രാം നിവാസ് റാവത്ത് വിജയ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ഇക്കുറിയും കോൺഗ്രസ് ടിക്കറ്റിൽ തന്നെ മത്സരിച്ച് വിജയിച്ച രാം നിവാസ് റാവത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽ ചേർന്നെങ്കിലും നിയമസഭാംഗത്വം രാജിവച്ചിരുന്നില്ല. ബിജെപി മന്ത്രിസഭയിൽ അംഗമാക്കാതെ താൻ കോൺഗ്രസ് അംഗത്വം രാജിവെക്കില്ലെന്ന നിലപാടിലായിരുന്നു…