രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്ന് വിമര്‍ശിച്ച മുൻ നിയമസഭാംഗത്തെ പുറത്താക്കി കോൺഗ്രസ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്ന് വിമര്‍ശിച്ച മുൻ നിയമസഭാംഗത്തെ പുറത്താക്കി കോൺഗ്രസ്. രാജ്യ സഭാ എംപിയായ ദിഗ്‌വിജയ് സിംഗിന്റെ സഹോദരനും മധ്യപ്രദേശ് മുന്‍ എംഎല്‍എയുമായ ലക്ഷ്മണ്‍ സിങ്ങിനെയാണ് പുറത്താക്കിയത്. അഞ്ച് തവണ എംപിയുമായിരുന്നിട്ടുണ്ട് ലക്ഷ്മൺ സിങ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആറു വര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. ആറ് വര്‍ഷത്തെക്കാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അടിയന്തര പ്രാബല്യത്തിലൂടെ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തില്‍…

