കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി

മംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്. മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍ ചൊവാഴ്ചയാണ് സംഭവം. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ശരണപ്പ, ഡോണി മേഖലയിലെ പാര്‍ട്ടി സോഷ്യല്‍ മീഡിയ ടീമിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ശരണപ്പയുടെ സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു. ബൈക്കില്‍ പോവുകയായിരുന്ന ശരണപ്പയെ, ഒരു സംഘം പിന്തുടരുകയും വാഹനത്തില്‍ നിന്ന് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് മൂര്‍ച്ചയുള്ള…

Read More

രാജസ്ഥാനിൽ ബിജെപി എംപി പാർട്ടി വിട്ടു; കോൺഗ്രസിൽ ചേർന്ന് രാഹുൽ കേസ്വാൻ

ഡൽഹി: രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി എംപി രാഹുൽ കേസ്വാൻ ചുരുവിൽ നിന്നുള്ള ലോക്സഭ എംപി ആണ് രാഹുൽ കേസ്വാൻ. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ കേസ്വാന്റെ രാജി. കഴിഞ്ഞ പത്ത് വർഷമായി ചാരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ. 2004, 2009 വർഷങ്ങളിൽ രാഹുലിന്റെ പിതാവ് റാം സിംഗ് കസ്വാനായിരുന്നു മണ്ധലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014 ലും 2019 ലും മകൻ രാഹുൽ കസ്വാൻ എംപിയായി. സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് സീറ്റ് വാഗ്ദാനം…

Read More

‘കോൺഗ്രസിൽ തിരിച്ചെടുക്കും’; കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്‍
പാര്‍ട്ടിയില്‍ ഉടന്‍ തിരിച്ചെടുക്കുമെന്ന് ദിവാകരന് ഉറപ്പു നല്‍കി

കണ്ണൂര്‍: കണ്ണൂല്‍ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്‍. കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സന്‍ മമ്പറം ദിവാകരനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. പാര്‍ട്ടിയില്‍ ഉടന്‍ തിരിച്ചെടുക്കുമെന്ന് ഹസ്സന്‍ ദിവാകരന് ഉറപ്പു നല്‍കി. രണ്ടര വര്‍ഷം മുമ്പാണ് മമ്പറം ദിവാകരനെ അച്ചടക്ക ലംഘനം ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. ഇന്ദിരഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് ദിവാകരനെ പുറത്താക്കിയത്. പിന്നീട് അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. വിചാരണ സദസ് ഉള്‍പ്പെടെ പാര്‍ട്ടി പരിപാടികളില്‍…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി; രണ്ട് എംപിമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി നൽകി രണ്ട് എംപിമാർ കോൺഗ്രസിൽ ചേർന്നു. രാജസ്ഥാനിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ലോക്സഭാംഗങ്ങളാണ് ബിജെപിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. ഹരിയാനയിൽ നിന്നുള്ള എംപി ബ്രിജേന്ദ്ര സിങ്, രാജസ്ഥാനിൽ നിന്നുള്ള എംപി രാഹുൽ കസ്‌വാൻ എന്നിവരാണ് ബിജെപിയിൽ നിന്നും രാജിവച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് ബ്രിജേന്ദ്ര സിങ് അറിയിച്ചു. തൊട്ടുപിന്നാലെ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. ഹിസാർ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് ബ്രിജേന്ദ്ര. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയാണ് ബ്രിജേന്ദ്ര…

Read More

മുരളീധരന്‍ സീറ്റ് മാറിയത് പരാജയ ഭീതി കൊണ്ട്; തൃശൂരില്‍ മത്സരം ലൂസായെന്ന്

തിരുവനന്തപുരം: വടകരയില്‍ തോല്‍വി ഭയന്നാണ് കെ മുരളീധരന്‍ തൃശൂരിലേക്ക് മാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കെ മുരളീധരന്‍ അവസരവാദിയാണ്. മുരളീധരന്‍ എത്തിയതോടെ തൃശൂരില്‍ മത്സരം ലൂസായി. തൃശൂരില്‍ കെ മുരളീധരന്‍ തോല്‍ക്കുമെന്ന് ഉറപ്പാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയാകുന്ന കാഴ്ചയാണ്. ടി എന്‍ പ്രതാപനും വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ പദ്മജയാണ് കാലുമാറിയത്. കേരളത്തില്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് കുട്ടുമെന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് പിടികിട്ടിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം…

Read More

കെ.മുരളീധരൻ തൃശൂരിൽ, ആലപ്പുഴയിൽ കെ. സി. വേണുഗോപാൽ; ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. വടകരയിലെ സിറ്റിങ് എം.പി കെ.മുരളീധരൻ തൃശൂരിൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർഥിയാകും. ആലപ്പുഴയിൽ കെ .സി.വേണുഗോപാൽ മത്സരിക്കും. ബാക്കി സീറ്റുകളിൽ സിറ്റിങ് എം.പിമാരെ മത്സരിപ്പിക്കാനും ധാരണയായി. പത്മജ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്റെ തട്ടകത്തിൽ പരിഹരിക്കുകയാണ് കോൺഗ്രസ്. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന തൃശ്ശൂർ മണ്ഡലത്തിൽ, നേരിട്ടുള്ള മത്സരത്തിന് മുരളീധരനെത്തും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ…

Read More

ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ബിജെപിയില്‍

റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ഗീത കോഡ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത പതിനാല് സീറ്റുകളില്‍ പന്ത്രണ്ട് എണ്ണവും എന്‍ഡിഎ സഖ്യം നേടിയിരുന്നു. സിങ്ഭൂം മണ്ഡലത്തില്‍ നിന്നുളള എംപിയാണ് ഗീത കോഡ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ 72,000 വോട്ടുകള്‍ക്കാണ് ഗീത പരാജയപ്പെടുത്തയത്….

Read More

തമിഴ്നാട്ടിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു. വിളവൻകോട് എംഎൽഎ എസ് വിജയധരണിയാണ് ബിജെപിയിൽ ചേർന്നത്. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിജയധരണിയുടെ ബിജെപി പ്രവേശം. കന്യാകുമാരി സ്വദേശിനിയായ വിജയധരണി സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രമുഖ വനിതാനേതാക്കളിൽ ഒരാളാണ്. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ ഇടയാക്കിയത്

Read More

വൈ.എസ്.ശർമിളയും പാർട്ടിയും കോൺ​ഗ്രസായി; ആന്ധ്രയിൽ വൻ തിരിച്ചുവരവ് പ്രതീക്ഷിച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: വൈഎസ്ആർ തെലങ്കാന പാർട്ടി കോൺ​ഗ്രസിൽ ലയിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപക പ്രസിഡന്റ് വൈ.എസ്.ശർമിളയെ കോൺ​ഗ്രസിലേക്ക് സ്വീകരിച്ചു. എല്ലായ്പ്പോഴും ഇന്ത്യയുടെ യഥാർഥ സംസ്കാരം ഉയർത്തിപ്പിടിച്ച പാർട്ടിയാണ് കോൺ​ഗ്രസെന്ന് ശർമ്മിള പറഞ്ഞു. ‘‘കോൺഗ്രസ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ സെക്കുലർ പാർട്ടിയാണ്. കോൺഗ്രസ് എല്ലായ്പ്പോഴും ഇന്ത്യയുടെ യഥാർഥ സംസ്കാരം ഉയർത്തിപ്പിടിക്കുകയും നമ്മുടെ രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്’’– അവർ…

Read More

‘രാവിലെ ബിജെപി, ഉച്ചകഴിഞ്ഞ് കോൺഗ്രസ്’; മറിയക്കുട്ടി യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ അധപതനത്തിന്റെ പ്രതീകമെന്ന് സിപിഎം

ഇടുക്കി: ക്ഷേമ പെൻഷൻ സമരത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടിക്കെതിരെ വീണ്ടും വിമർശനവുമായി സിപിഎം. ഇന്നത്തെ യുഡിഎഫിൻറെയും ബിജെപിയുടേയും രാഷ്ട്രീയ അധപതനത്തിൻറെ പ്രതീകമായി മറിയക്കുട്ടി മാറിയെന്നാണ് സിപിഎം ഇടുക്കിജില്ലാ സെക്രട്ടറി സി.വി വർഗീസ് ആരോപിച്ചത്. രാവിലെ ബിജെപി, ഉച്ചകഴിഞ്ഞ് കോൺഗ്രസ് എന്നതാണ് മറിയക്കുട്ടിയുടെ നിലപാട്. സിപിഎം ഒഴിച്ച് ഏതു പാർട്ടി വിളിച്ചാലും പോകുമെന്ന പ്രസ്താവന അതിന് തെളിവാണെന്നും സി.വി. വർഗീസ് പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ അധപതനത്തിന്റെ തെളിവാണ്. അവരെയെന്തിന് ഭയപ്പെടണം. ഡീൻ കുര്യാക്കോസ് ഉണ്ടാക്കിയ തിരക്കഥയായിരുന്നു മറിയക്കുട്ടി. അതിലൊന്നും കാര്യമില്ല….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial