പിണറായിക്കെതിരെ മത്സരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സി രഘുനാഥ് ബിജെപിയിൽ ചേരും; നദ്ദയിൽ നിന്നും അംഗത്വം സ്വീകരിക്കും

കണ്ണൂർ: കോൺഗ്രസ് വിട്ട സി രഘുനാഥ്‌ ബിജെപിയിൽ ചേരും. നിയമസഭ തെരഞ്ഞെടുപ്പിൽ ധർമടം നിയോജക മണ്ഡലത്തിൽ പിണറായി വിജയനെതിരെ മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥിയും കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം ആണ് കോൺഗ്രസ് വിട്ടത്. അര നൂറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന താൻ മനം മടുത്താണ് പാർട്ടി വിടുന്നത്. നേതൃത്വം ഒറ്റപ്പെടുത്തുകയാണ്. ഗതികെട്ടാണ് ധർമടത്ത് സ്ഥാനാർഥിയായത്. കെ.പി.സി.സി അധ്യക്ഷനെന്ന നിലയിൽ കെ. സുധാകരനെക്കൊണ്ട് പ്രയോജനവുമില്ല. ധർമടത്ത് യു.ഡി.എഫ് സംഘടിപ്പിച്ച വിചാരണ സദസ്സിൽ പോലും പങ്കെടുപ്പിച്ചില്ല- എന്നും…

Read More

ഹിന്ദി ഹൃദയഭൂമിയിൽ താമര തന്നെ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ നടന്ന നാലു സംസ്ഥാനങ്ങളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ഭരണത്തിലേക്ക്. കോൺഗ്രസ് അട്ടിമറിയിലൂടെ തെലുങ്കാന പിടിച്ചെടുക്കുന്നു. വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂറുകൾ പിന്നിടുമ്പോൾ, മധ്യപ്രദേശിലെ 230 സീറ്റുകളിൽ 160 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ, കേവലം 67 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് നേടാനായത്. രാജസ്ഥാനിലെ 199ൽ 114 സീറ്റുകളും ബിജെപി കരസ്ഥമാക്കുന്ന സാഹചര്യമാണുള്ളത്. 71സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ്. മറ്റു പാർട്ടികൾക്ക് 15 സീറ്റുകളിൽ ലീഡ് ഉണ്ട്….

Read More

കോണ്‍ഗ്രസ് നേതാവിന്റെ സ്‌ക്കൂട്ടര്‍ കിണറില്‍ എറിഞ്ഞ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂർ:തളിപ്പറമ്പിൽ കോണ്‍ഗ്രസ് നേതാവിന്റെ സ്‌ക്കൂട്ടര്‍ കിണറില്‍ എറിഞ്ഞ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍.കീഴാറ്റൂരിലെ വാരിയമ്പത്ത് വീട്ടില്‍ അഖില്‍(31)നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ രണ്ട് പ്രതികള്‍ കൂടിയുണ്ടെന്നും, ഇവര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.അഖിലിനെ പോലീസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.ഇന്ന് വൈകുന്നേരത്തോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മാവില പത്മനാഭന്റെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയോടെയാണ് പ്രതികള്‍ കിണറില്‍ തള്ളിയതെന്ന് പോലീസ് പറഞ്ഞു.പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial