സ്വർണത്തിന് മാത്രമല്ല കമ്പിക്കും പൊന്നുംവില; നിർമാണ മേഖല പ്രതിസന്ധിയിൽ
കോഴിക്കോട്: സ്വർണത്തിന് മാത്രമല്ല, കമ്പിക്കും പൊന്നിൻവില. അപ്രതീക്ഷിതമായി ഇരുമ്പുകമ്പികളുടെ വില വർധിച്ചതോടെ നിർമാണ മേഖല വൻ പ്രതിസന്ധിയിലായി. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധികളിൽനിന്ന് കരകയറി നിർമാണ മേഖല പഴയരീതിയിലേക്ക് മടങ്ങിയെത്തി സജീവമാകുന്നതിനിടെയാണ് കമ്പികളുടെ വില വർധിച്ചത്. പത്തുദിവസത്തിനുള്ളിൽ കിലോക്ക് അഞ്ചുമുതൽ എട്ടു രൂപവരെയാണ് കോൺക്രീറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പിയുടെ വില വർധിച്ചത്. ഇതോടെ മൊത്തം നിർമാണ പ്രവർത്തനങ്ങളുടെ ചെലവ് പത്ത് ശതമാനത്തിൽകൂടുതൽ വർധിക്കുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ മിനാർ-65, കൈരളി-66, അപെക്സ്-60 എന്നിങ്ങനെയാണ് കിലോയുടെ…

