ചില നേരങ്ങളിൽ ചില മനുഷ്യർ കവർപേജ് പ്രകാശനം നടന്നു
ആറ്റിങ്ങൽ: കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറം രചിച്ച “ചില നേരങ്ങളിൽ ചില മനുഷ്യർ “എന്ന നാടക കൃതിയുടെ കവർപേജ് പ്രമുഖ കഥകളിനടൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പ്രകാശനം ചെയ്തു. തമിഴ്നാട്ടിലെതൂത്തുക്കുടി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തിൽ ഒറ്റയാനായി ജീവിച്ച കന്തസ്വാമി നായ്ക്കരുടെ ജീവിതമാണ് ഈ നാടകത്തിലെ പ്രതിപാദ്യം. ദി തീയറ്റർ ഗ്രൂപ്പ് സാംസ്കാരിക വേദി ഒട്ടേറെവേദികളിൽ അവതരിപ്പിച്ചനാടകത്തിന് ജഗതി എൻ.കെ. ആചാരി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം, അർജുന സൊസൈറ്റിഓഫ്ക്ലാസിക്കൽ ആർട്സിൽ നടന്ന ചടങ്ങിൽ കെ.സി. അറുമുഖൻ അധ്യക്ഷത…

