
കണ്ണൂർ തളിമ്പറമ്പിൽ സിപിഐ – സിപിഎം സംഘർഷം; കാൽനട ജാഥയ്ക്ക് നേരെ ആക്രമണം
കണ്ണൂർ: തളിപ്പറമ്പിൽ സിപിഐ സിപിഎം സംഘർഷം.സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച കാല്‍നടപ്രചാരണ ജാഥക്കിടയില്‍ ഇന്നലെ വെകുന്നേരം നാലരയോടെ കണികുന്നില്‍ വെച്ചായിരുന്നു സംഘര്‍ഷം.സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന ഇപ്പോള്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന കോമത്ത് മുരളീധരനെ കണികുന്നില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച് എത്തിയ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും സംഘര്‍ഷത്തിനിടയില്‍ കോമത്ത് മുരളീധരനെ പിടിച്ച് തള്ളുകയും ചെയ്തതായി സിപിഐ ആരോപിച്ചു. സിപിഎം ശക്തികേന്ദ്രമായ കണികുന്നില്‍ സിപിഐക്കാരില്ലെന്നും ഇവിടെ…