Headlines

അൻവർ ഇടത് മൂല്യങ്ങളുടെ കാവൽക്കാരൻ അല്ല’; അജിത് കുമാറിന് അധിക കാലം തുടരാനാകില്ലെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം: പിവി അന്‍വർ ഇടത് മൂല്യങ്ങളുടെ കാവൽക്കാരനല്ലെന്നും അൻവറിനെ ഉൾക്കൊള്ളാനാകില്ല എന്ന് തുടക്കം മുതൽ തങ്ങൾ നിലപാട് എടുത്തിരുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിവി അൻവറിന്‍റെ ആരോപണങ്ങള്‍ പെട്ടെന്ന് ഉത്തരം പറയാവുന്ന വിഷയം അല്ലെന്നും ചര്‍ച്ച ചെയ്തശേഷം വിശദമായ മറുപടി നല്‍കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 2011ൽ ഏറനാട്ടിൽ എല്‍ഡിഎഫിനെ വെല്ലുവിളിച്ചുകൊണ്ടാണ് പിവി അൻവര്‍ മത്സരിച്ചത്. അന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനാണ് അൻവര്‍ മത്സരിച്ചത്. എന്തെല്ലാം പ്രലോഭനവും സമ്മര്‍ദം വന്നാലും…

Read More

എൽഡിഎഫുമായുള്ള പിവി അൻവറിൻ്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം വി ഗോവിന്ദൻ

ന്യൂഡല്‍ഹി: എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അന്‍വറിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചു. അന്‍വര്‍ ഇനി എല്‍ഡിഎഫില്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു.പാര്‍ട്ടി പരിശോധിക്കേണ്ട കാര്യം പാര്‍ട്ടി പരിശോധിച്ചു. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. മറ്റു കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഞാന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ഇല്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. അവിടെയും ഇവിടെയും ഇല്ലെന്ന് പറഞ്ഞു. അന്‍വറിന്റെ സമീപനം…

Read More

സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന്; അൻവറിന്റെ ആരോപണങ്ങളും ചർച്ചയാകുംസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ഉയർത്തിയ ഗുരുതര രാഷ്ട്രീയ ആരോപണങ്ങൾ ഇടതുപക്ഷത്ത് വലിയ പ്രതിസന്ധിയായി നിൽക്കെ സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്. തിരുവനന്തപുരത്താണ് യോഗം. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും യോഗം ചേരുന്നുണ്ട്. അൻവറിന്റെ ആരോപണങ്ങൾ എഡിജിപി അജിത് കുമാറിനേയും മറികടന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയിലെത്തി നിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സിപിഐ യോഗം എന്നതിനാൽ വിഷയം ചൂടേറിയ ചർച്ചകൾക്കു തന്നെ വഴി തുറക്കും. വിവാദങ്ങളിൽ സിപിഐക്ക് അതൃപ്തിയുണ്ട്. ആരോപണങ്ങൾ കൈകാര്യം ചെയ്ത രീതിയടക്കം…

Read More

വഴിയോര കച്ചവടക്കാർക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചു;വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് സി കെ ആശയുടെ വെല്ലുവിളി

വൈക്കം: വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എംഎൽഎ സി കെ ആശ. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാൻ എത്തിയ സിപിഐ നേതാക്കളോടും എംഎൽഎ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് പ്രതിഷേധിച്ചത്. വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് സി കെ ആശ വെല്ലുവിളിച്ചു. വഴിയോര കച്ചവടക്കാർക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചുവെന്ന് സി കെ ആശ ആരോപിച്ചു. എംഎൽഎയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എസ്എച്ച്ഒ നടത്തിയതെന്നും ഗവർണർക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും…

Read More

സേവ് സിപിഐ ഫോറം പി കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു

പാലക്കാട്: ആദ്യ സിപിഐ സംസ്ഥാന സെക്രട്ടറിയായ  പി കൃഷ്ണപിള്ളയുടെ അനുസ്മരണം  സേവ് സിപിഐ ഫോറം സംഘടിപ്പിച്ചു.സേവ് സിപിഐ ആലത്തൂർ മണ്ഡലം കമ്മിറ്റി വടക്കഞ്ചേരിയിൽ സംഘടിപ്പിച്ച കൃഷ്ണപിള്ള അനുസ്മരണം ജില്ലാ സെക്രട്ടറി പാലോട് മണികണ്ഠൻ ഉത്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ കൊടിയിൽ രാമകൃഷ്ണൻ, ആർ രാധാകൃഷ്ണൻ നേതാക്കളായ വി എ റഷീദ്,ടി യു ജോൺസൺ,സിറിൽ ബെന്നി,സി ജയൻ,ഷിബു കുര്യൻ, വി ടി സോമൻ മാഷ്,ഫൈസൽ,മുസ്തഫ ടി പി,കെ ഇ ബൈജു, രാമനാരായണൻ, രാധാകൃഷ്ണൻ,എൽദോ എന്നിവർ പങ്കെടുത്ത് സംസാരിച്ചു….

Read More

നവകേരള ശില്പികളിൽ ആദ്യം പറയേണ്ട പേര് ‘സി അച്യുതമേനോൻ’;സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

നവകേരളത്തിന്റെ ശില്പികളില്‍ ആദ്യം പറയേണ്ട പേരാണ് സി അച്യുതമേനോന്റേതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മ്യൂസിയം ജങ്ഷനില്‍ അച്യുതമേനോന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും മികച്ച ഇടതുപക്ഷനയത്തിലധിഷ്ഠിതമായ നിയമങ്ങളും നടപടികളുമുണ്ടായത് അച്യുതമേനോന്റെ ഭരണകാലത്താണ്. ഭൂപരിഷ്കരണ നിയമം എന്ന ഏറ്റവും വിപ്ലവകരമായ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത് അദ്ദേഹം മുഖ്യമന്ത്രിയായ കാലത്താണ്. ലക്ഷം വീട് പദ്ധതിയും ഗ്രാറ്റുവിറ്റി നിയമവുമെല്ലാം നടപ്പിലാക്കിയത് അന്നാണ്. ചില്ലിക്കാശ് കൊടുക്കാതെ, വമ്പന്‍മാരുടെ കൈകളില്‍ നിന്ന് ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമിയാണ്…

Read More

സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ അറസ്റ്റിൽ

ദില്ലി: പലസ്തീൻ ഐക്യദാർഢ്യം പരിപാടിയില്‍ പങ്കെടുത്ത സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വിറ്റ് ഇന്ത്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയത്. ഖാൻ മാർക്കറ്റ് പരിസരത്ത് വെച്ചാണ് ആനി രാജയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്.  

Read More

തൃശ്ശൂരിന് പിന്നാലെ കേരള സർവകലാശാലയിലും നാണംകെട്ട തോൽവിയുമായി സിപിഐ; കേരളത്തിൽ ബിജെപി ചരിത്രം കുറിക്കുന്നത് സിപിഎമ്മിന്റെ കൈസഹായത്തിൽ തന്നെ

തിരുവനന്തപുരം: തൃശ്ശൂരിന് പിന്നാലെ വീണ്ടും നാണംകെട്ട തോൽവിയുമായി സിപിഐ. കേരള സർവകലാശാലയിലെ സിൻഡിക്കേറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കമുണ്ടായിട്ടും സിപിഐ സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും നാല് വോട്ടാണ്. സിപിഐ സ്ഥാനാർത്ഥി വിജയിക്കേണ്ടിയിരുന്ന ജനറൽ മണ്ഡലത്തിൽ ബിജെപി ചരിത്രവിജയം നേടുകയും ചെയ്തു. ഫലത്തിൽ സിപിഎം – ബിജെപി സഖ്യം എന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഫലം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപിയുടെ വിജയത്തിന് സിപിഎമ്മിന്റെ സഹായം ലഭിച്ചെന്ന വിവാദം കെട്ടടങ്ങും മുമ്പാണ് സിപിഎമ്മുകാർ…

Read More

ഫേസ്ബുക്കിലെ അഭിപ്രായ പ്രകടനം ഘടക കക്ഷികൾക്ക് ദോഷകരമായി; കെ കെ ശിവരാമനെ എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം: ഫേസ്ബുക്കിലെ അഭിപ്രായ പ്രകടനത്തിൽ സിപിഐ നേതാവ് കെകെ ശിവരാമന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ സ്ഥാനം നഷ്ടമായി. സിപിഐ സംസ്ഥാന എക്സക്യൂട്ടീവിന്റേതാണ് തീരുമാനത്തെ തുടർന്നാണ് ശിവരാമനെ സ്ഥാനനത്ത് നിന്നും നീക്കിയത്. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഘടക കക്ഷികൾക്ക് ദോഷമുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞു. മുന്നണി മര്യാദകൾ പാലിക്കാതെയുള്ള അഭിപ്രായങ്ങൾ കെ കെ ശിവരാമൻ നടത്തിയെന്നാണ് വിലയിരുത്തല്‍. കെ കെ ശിവരാമന് പകരം ജില്ലാ സെക്രട്ടറി കെ സലിം കുമാർ…

Read More

ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവർ; അത് മറച്ചു വെച്ചിട്ട് കാര്യമില്ല; എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തില്ലെന്ന് ബിനോയ് വിശ്വം

ആലപ്പുഴ: എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവർ. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. അവർ തിരുത്താൻ തയാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. വെറുപ്പിന്‍റെ രാഷ്ട്രീയം തൃശൂരില്‍ വിജയിച്ചു. ആലപ്പുഴയിലെയും തൃശൂരിലെയും തോൽവിക്ക് പ്രത്യേക അർഥമുണ്ട്. ആ പാഠം പഠിക്കും, തിരുത്തും. തൃശൂരില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞപ്പോൾ ബിജെപിക്ക് വോട്ട് കൂടിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷം മുൻഗണന നിശ്ചയിക്കണം. പെൻഷനും ഭക്ഷ്യവകുപ്പിനും ഒന്നാം സ്ഥാനം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial