മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല; ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മന്ത്രിമാരുടെ പിടിപ്പുകേടും ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണമായെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ. തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരത്തെ തുടർന്നെന്ന ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തലിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലും രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് ജില്ലാ കൗൺസിലിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ്…

