Headlines

തിരുവനന്തപുരം മുദാക്കൽ പഞ്ചായത്ത് ഭരണം സിപിഐഎമ്മിന് നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരം മുദാക്കൽ പഞ്ചായത്ത് ഭരണം സിപിഐഎമ്മിന് നഷ്ടമായി. കോൺഗ്രസും സിപിഐയും ചേർന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിനെത്തുടർന്നാണ് സിപിഐഎമ്മിന് ഭരണം നഷ്ടമായത്. ഭൂരിപക്ഷം നഷ്ടമാകുമെന്ന് ഉറപ്പായതോടെ സിപിഐഎം വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ബിജെപിയും അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസിന്റെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ട സിപിഐ അംഗം പള്ളിയറ ശശിക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രണ്ടരവർഷം കഴിയുമ്പോൾ സി പി ഐക്ക് നൽകാമെന്ന് എൽ ഡി എഫിൽ…

Read More

കൊടുങ്ങല്ലൂർ സിപിഐയിൽ കൂട്ടരാജി; നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായേക്കും

തൃശൂർ: കൊടുങ്ങല്ലൂർ സിപിഐയിൽ കൂട്ടരാജി. ഒരു വിഭാ​ഗം നേതാക്കളാണ് പാർട്ടി സ്ഥാനങ്ങളും, നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവച്ചത്. പാർട്ടി ജില്ലാ സെക്രട്ടറിക്ക് രാജിക്കത്തും കൈമാറി. കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുകും ചെയ്യും. സി.സി വിപിൻ ചന്ദ്രൻ സെക്രട്ടറിയായുള്ള മണ്ഡലം കമ്മറ്റിയെ പിരിച്ചുവിട്ടുകൊണ്ടുള്ള സംസ്ഥാന കമ്മറ്റി തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായാണ് രാജി. പുതിയ അഡ്ഹോക്ക് കമ്മറ്റിയിൽ ആരോപണ വിധേയരായവരെ ഉൾപ്പെടുത്തിയതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. സിപിഐ നേതാക്കളുടെ രാജി കൊടുങ്ങല്ലൂർ നഗരസഭാ ഭരണത്തെ പ്രതിസന്ധിയിലാക്കിയേക്കും. ഒരംഗത്തിൻ്റെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടിക; ഫെബ്രുവരി 26-ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സ്ഥാനാർത്ഥികളെ ഈ മാസം 26-ന് പ്രഖ്യാപിക്കും. സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക. സ്ഥാനാർത്ഥി നിർണയത്തിന് ജില്ലാ നേതൃയോഗം ചേരാനായും നിർദ്ദേശം നൽകും. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ് ഇക്കാര്യത്തിൽ നിർദേശം നൽകും. തുടർന്ന് ജില്ലാ നേതൃയോഗങ്ങൾ ചേർന്ന് മൂന്നംഗ പട്ടിക തയാറാക്കി നൽകും. ഈ പട്ടിക പരിശോധിക്കാൻ 26ന് വീണ്ടും സംസ്ഥാന എക്സിക്യൂട്ടിവ് ചേരും. സംസ്ഥാന എക്സിക്യൂട്ടിവിലായിരിക്കും അന്തിമ തീരുമാനം

Read More

സി പി ഐ മുൻ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി അന്തരിച്ചു

തിരുവന്തപുരം: വെഞ്ഞാറമൂട് ശശി(73) അന്തരിച്ചു.സി പി ഐ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു.ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പ്രമേഹ രോഗബാധിതനായിരുന്നു.രാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സിപിഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ സീറ്റ് വിവാദത്തിന് പിന്നാലെയാണ് പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായത്. തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തായതിന് ശേഷം ആർ എസ്സ് പി യിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.

Read More

സിപിഐയിൽ വിഭാഗീയത വീണ്ടും തല പൊക്കുന്നു; പന്ന്യൻ രവീന്ദ്രനെ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം:പ്രായപരിധിയിൽ പാർട്ടി ഘടകങ്ങളിൽനിന്ന് പുറത്തായ പന്ന്യൻ രവീന്ദ്രനെ വീണ്ടും സംസ്ഥാന കൗൺസിലിൽ ക്ഷണിതാവാക്കിയതോടെ സിപിഐ.യിൽ വിഭാഗീയതത വീണ്ടും തല പൊക്കി.പന്ന്യൻ രവീന്ദ്രനു നൽകുന്ന പരിഗണന കെ ഇ ഇസ്മയിലിനും വേണമെന്ന് കഴിഞ്ഞദിവസം സംസ്ഥാന കൗൺസിലിൽ നേതാക്കൾ ആവശ്യപ്പെട്ടു. സി ദിവാകരനെ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തണമെന്ന് ആരും ആവശ്യപ്പെട്ടതുമില്ല. മന്ത്രി ജി ആർ അനിലിൻ്റെ ഭാര്യയായ ലതാദേവിയാണ് ഇസ്മയിലിനെയും ഉൾപ്പെടുത്തണമെന്ന് ആവ ശ്യപ്പെട്ടത്. വിഭാഗീയത ശക്തമായ ഘട്ടത്തിൽ ഇസ്മായിൽ പക്ഷത്തുനിന്നും കൂറുമാറി കാനത്തിനൊപ്പം ഉറച്ചു നിന്ന നേതാവായിരുന്നു ജി…

Read More

തൃശൂർ സിപിഐയിൽ പൊട്ടിത്തെറി; ചേർപ്പ് ലോക്കൽ കമ്മറ്റിയിലെ എട്ട് അംഗങ്ങൾ രാജിവച്ചു

തൃശൂർ: തൃശൂർ സിപിഐയിൽ പൊട്ടിത്തെറി. ചേർപ്പ് ലോക്കൽ കമ്മറ്റിയിലെ പകുതിയിലേറെ അംഗങ്ങൾ രാജിവച്ചു. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് അംഗങ്ങൾ രാജി വച്ചത്. പതിനാല് അംഗ ലോക്കൽ കമ്മിറ്റിയിൽ എട്ടുപേരാണ് രാജിവച്ചത്. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ടി ആർ രമേഷ് കുമാർ, മണ്ഡലം സെക്രട്ടറി പി വി അശോക് എന്നിവർ ഏകാധിപത്യ പ്രവണതയിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നാണ് ആരോപണം. സിസി മുകുന്ദൻ എംഎൽഎയുടെ പുറത്താക്കിയതിന് പിന്നിലും സ്ഥാപിത താല്പര്യമെന്ന് രാജിവച്ച…

Read More

കാട്ടാനയെ വെടിവെച്ച് കൊല്ലണം; സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു

മാനന്തവാടി: കൊലയാളി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും, ഒരു മനുഷ്യ ജീവൻ അപഹരിച്ചതും, നാശനഷ്ടങ്ങൾ വരുത്തിവെച്ചതുമായ ആനയെ വെടിവെച്ച് കൊല്ലണമെന്നും സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു പറഞ്ഞു. മയക്കുവെടി വെച്ച് കർണാടക പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആനയാണ് ഇപ്പോൾ ഈ കൊലപാതകം നടത്തിയിരിക്കുന്നത്.

Read More

‘വിദേശ സര്‍വകലാശാലകൾക്ക് അനുമതി നൽകുന്നത് ഇടത് നയത്തിന് വിരുദ്ധം’; സിപിഐ

തിരുവനന്തപുരം: സ്വകാര്യ,വിദേശ സർവകലാശാലകൾ അനുവദിക്കുന്നത് ഇടത് നയത്തിന് വിരുദ്ധമാണെന്ന നിലടപടിൽ സിപിഐ. വിദേശ സര്‍വ്വകലാശാലകളേയും സ്വകാര്യ സര്‍വകലാശാലകളേയും പ്രോത്സാഹിപ്പിക്കുമെന്നതാണ് ബജറ്റ് നയം. നിര്‍ണ്ണായകമായ ഈ നിലപാട് മാറ്റത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്നതാണ് സിപിഐയുടെ വിമര്‍ശനം. ഇടതുമുന്നണിയിൽ ചര്‍ച്ചചെയ്യാതെ മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ പ്രഖ്യാപനത്തിലേക്ക് പോകുമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ഉയര്‍ന്ന വിമര്‍ശനം. ഇക്കാര്യം സിപിഎം നേതൃത്വം സിപിഐ നേതൃത്വവുമായി ആശയവിനിമയം നടത്തും.

Read More

വയനാട്ടില്‍ ആനി രാജ, തലസ്ഥാനത്ത് പന്ന്യന്‍ രവീന്ദ്രൻ; തൃശൂരിൽ വി എസ് സുനിൽകുമാർ,ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി സിപിഐ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് പാർട്ടികൾ. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി എത്തിയിരിക്കുകയാണ് സിപിഐ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടൻ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ട് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് പോകാനാണ് സിപിഐയുടെ നീക്കം. തിരുവനന്തപുരത്ത് മുന്‍ എം.പി. കൂടിയായ പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുന്നുവെന്നാണ് സൂചന. തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ ആനി രാജയും മത്സരിച്ചേക്കും. മാവേലിക്കരയില്‍ സി.എ. അരുണ്‍ കുമാറിനാണ് സാധ്യത. ഹൈദരാബാദില്‍ ചേര്‍ന്ന സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ധാരണയുണ്ടായത്. മൂന്നു ദിവസമായി…

Read More

വിഭാഗീയത സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പിടിച്ചു വിട്ടു

കൊടുങ്ങല്ലൂർ: വിഭാഗീയതയും ചേരിപ്പോരും കയ്യാങ്കളിയും രൂക്ഷമായതിനെ തുടർന്ന് സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. കൊടുങ്ങല്ലൂർ നഗരസഭ മുൻ ചെയർമാൻ കൂടിയായ സി.സി വിപിൻ ചന്ദ്രൻ സെക്രട്ടറിയായ കമ്മിറ്റിയാണ് പിരിച്ചുവിട്ടത് സി.പി.ഐക്ക് ജില്ലയിൽ ഏറ്റവും വലിയ സ്വാധീനമുള്ള കമ്മിറ്റിയാണ് കൂടിയാണ് കൊടുങ്ങല്ലൂർ. 2019-ലെ കോട്ടപ്പുറം വള്ളംകളിയുമായി ബന്ധപ്പെട്ടാണ് സി.പി.ഐ.യിൽ ചെറിയ തോതിൽ വിഭാഗീയത ഉടലെടുക്കുന്നത്. മുൻ മന്ത്രിയും ജില്ലാ സെക്രട്ടറിയുമായിരുന്ന വി.കെ. രാജന്റെ മകനും എം.എൽ.യുമായ വി.ആർ. സുനിൽ കുമാറും സഹോദരീ പുത്രനും അന്നത്തെ നഗരസഭ ചെയർമാനുമായിരുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial