Headlines

സിപിഐയിലെ കെ രാകേഷ് പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

കാട്ടാക്കട : ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ധാരണ പ്രകാരം പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ സിപിഐ യിലെ കെ രാകേഷിനെ പ്രസിഡൻ്റായി തിരഞ്ഞെടുത്തു. എൽഡിഎഫിന് 16 വോട്ടും കോൺഗ്രസിലെ ഭഗവതിനട ശിവകുമാറിന് 4 വോട്ടും ലഭിച്ചു. 3 അംഗങ്ങൾ ഉള്ള ബിജെപി വോട്ട് എടുപ്പിൽ പങ്കെടുത്തില്ല.ജില്ലാ സർവ്വേ സുപ്രണ്ട് പി.ആർ മിനി റിട്ടേണിങ്ങ് ഓഫീസർ ആയിരുന്നു.

Read More

തൃശ്ശൂരിൽ കോൺഗ്രസും ബി ജെ പി യും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന്: കെ. രാജൻ

ഇരിങ്ങാലക്കുട : തൃശ്ശൂർ പാർലിമെൻ്റ് മണ്ഡലത്തിൽ കോൺഗ്രസും ബി ജെ പിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനു വേണ്ടിയാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നി അഭിമാനകരമായ വിജയം നേടും. പ്രധാനമന്ത്രി എത്ര കല്യാണം കൂടിയാലും വിഭവസമൃദ്ധിയായ ഭക്ഷണം കഴിച്ചു പോകാമെന്നല്ലാതെ പ്രത്യേകിച്ച് മറ്റൊന്നും മോഹിക്കേണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു. മതേതരതത്വവും ജനാധിപത്യവും സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടി ചേർത്തു . ഇരിങ്ങാലക്കുടയിൽഎഐഎസ്എഫ് – എഐവൈഎഫ് നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി…

Read More

സിപിഐ സംസ്ഥാന എക്സിക്യുട്ടീവിൽ ‘എതിരാളികളില്ലാതെ’ ബിനോയ് വിശ്വം; സെക്രട്ടറി സ്ഥാനത്ത് തുടരും;

തിരുവനന്തപുരം: എതിരഭിപ്രായങ്ങൾ ഏതുമില്ലാതെ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വം തന്നെ തുടരും. സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിക്കുന്നതോടെ നാളത്തെ കൗൺസിലിൽ തീരുമാനമാകും. സംസ്ഥാന എക്സിക്യുട്ടീവിൽ ഇന്ന് സെക്രട്ടറി വിഷയം ചര്‍ച്ചയ്ക്ക് എടുത്തപ്പോൾ അംഗങ്ങളാരും മറ്റ് പേരുകൾ നിര്‍ദ്ദേശിച്ചില്ല. കാനം രാജേന്ദ്രന്റെ നിര്യാണത്തിനു തൊട്ടു പിന്നാലെയാണു ബിനോയ് വിശ്വത്തെ ആക്ടിങ് സെക്രട്ടറിയാക്കിയത്. അതിനിടെ എപി ജയന്റെ സ്ഥാനമാറ്റത്തെ തുടര്‍ന്ന് പത്തനംതിട്ടാ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച മുല്ലക്കര രത്നാകരൻ സ്ഥാനമൊഴിഞ്ഞു. സംസ്ഥാന എക്സിക്യുട്ടീവ്…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിൽ സഭാപ്രതിനിധികൾക്കെതിരെ വിമർശനവുമായി സിപിഐ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിൽ സഭാപ്രതിനിധികൾക്കെതിരെ വിമർശനവുമായി സിപിഐ. മണിപ്പൂരിനെക്കുറിച്ച് മൗനമെന്തെന്ന് ബിഷപ്പുമാർ മോദിയോട് ചോദിക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബിഷപ്പുമാർ വിചാരധാര വായിക്കണമെന്നും വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജണ്ട മനസിലാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. മത മേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരുമാണ് ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തിയത്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ബിജെപി സ്നേഹ…

Read More

ബിനോയ്‌ വിശ്വത്തിനു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല; തീരുമാനം ഏകകണ്ഠമെന്ന് ഡി രാജ

ബിനോയ് വിശ്വം എംപിക്ക് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ബിനോയ് വിശ്വത്തിന് താത്കാലിക ചുമതല നൽകിയിരിക്കുന്നത്. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തര സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം, സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് പ്രഖ്യാപനം നടത്തിയത്. യോഗം ഐക്യകണ്ഠേനയാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തതെന്ന് ഡി രാജ പറഞ്ഞു. 28ന ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ്…

Read More

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ…

Read More

മൂന്ന് മാസം അവധി വേണം’- അപേക്ഷ നൽകി കാനം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ചുമതലയിലേക്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നൽകി കാനം രാജേന്ദ്രൻ. ദേശീയ നേതൃത്വത്തിനാണ് അദ്ദേഹം അപേക്ഷ നൽകിയത്. പകരം ചുമതല ബിനോയ് വിശ്വത്തിനു നൽകണമെന്നും അദ്ദേഹം അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷയിൽ ഈ മാസം ചേരുന്ന ദേശീയ എക്സ്ക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കും. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ കാനം ചികിത്സയിലും വിശ്രമത്തിലുമാണ്.അടുത്ത കാലത്താണ് അദ്ദേഹത്തിന്റെ കാലിൽ ശസ്ത്രക്രിയ നടന്നത്. സഞ്ചാരത്തിനു ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷ നൽകിയത്.

Read More

പാർട്ടി ഓഫീസും പൂട്ടി ഓഫീസ് സെക്രട്ടറി സ്ഥലംവിട്ടു; കമ്മിറ്റി കൂടാനെത്തിയ എഐവൈഎഫ് നേതാക്കൾ പുറത്ത്; പത്തനംതിട്ട സിപിഐയിൽ പുതിയ വിവാദം

പത്തനംതിട്ട: പാർട്ടി ജില്ലാ സെക്രട്ടറി എ പി ജയനെ മാറ്റിയതിന് പിന്നാലെ സിപിഐ ജില്ലാ കൗൺസിൽ ഓഫീസും പൂട്ടി ഓഫീസ് സെക്രട്ടറിയും സ്ഥലംവിട്ടു. കഴിഞ്ഞ ദിവസം പാർട്ടി ഓഫീസിൽ കമ്മിറ്റി കൂടാനായി എഐവൈഎഫ് പ്രവർത്തകരെത്തിയപ്പോഴാണ് പൂട്ടിക്കിടക്കുന്ന ഓഫീസ് കണ്ടത്. ഇതോടെ, എഐവൈഎഫ് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടിവ് യോഗം മറ്റൊരിടത്ത് നടത്തുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ സിപിഐയിൽ വിഭാഗീയത രൂക്ഷമാകുന്നു എന്നാണ് റിപ്പോർട്ട്. ജില്ലാ കൗൺസിൽ ഓഫീസും പൂട്ടി സെക്രട്ടറി പോയത് പുതിയ വിവാദങ്ങൾക്കാണ് തിരികൊളുത്തുന്നത്. ഓഫീസ് സെക്രട്ടറി കോയമ്പത്തൂർ…

Read More

സിപിഐഎം സിപിഐയെ കണ്ട് പഠിക്കണമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം : സിപിഐഎം സിപിഐയെകണ്ട് പഠിക്കണമെന്ന് കെ മുരളീധരൻ എംപി. ഇൻഡ്യ സഖ്യത്തിലെ ജനാധിപത്യ മൂല്യങ്ങൾ സിപിഐ ഉയർത്തിപ്പിടിച്ചു. തെലങ്കാനയിൽ ഒറ്റയ്ക്ക് മത്സരിച്ച സിപിഐഎമ്മിന് കെട്ടിവെച്ച കാശ് പോയി എന്നും കെ മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലെ തോൽവി വിലയിരുത്തും. തെലങ്കാനയിലേത് കൂട്ടായ്മയുടെ വിജയമെന്നും കെ മുരളീധരൻ പറഞ്ഞു. ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ കോൺഗ്രസ് വിസമ്മതിച്ചതോടെയാണ് സിപിഐഎം തെലങ്കാനയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുത്തത്. എന്നാൽ തീരുമാനം സിപിഐഎമ്മിന് തിരിച്ചടിയാണ് സമ്മാനിച്ചത്. മത്സരിച്ച ഒരു സീറ്റിൽ പോലും…

Read More

എ പി ജയനെതിരായ നടപടിയിൽ പ്രതിഷേധം; എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തത് 12 പേർ മാത്രം

അടൂർ : എഐവൈഎഫ് പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും എ.പി ജയൻ അനുകൂലികൾ വിട്ട് നിന്നു. എ.പി ജയന് എതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് ശ്രീനാദേവിക്കൊപ്പം കമ്മിറ്റിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് എ പി ജയൻ അനുകൂലികൾ പറഞ്ഞു.മെമ്പർഷിപ്പ് ക്യാംപയിനുമായി ബന്ധപ്പെട്ട് അനധികൃത ഫണ്ട് പിരിവ് നടത്തിയ റാന്നി മണ്ഡലത്തിൽ നിന്നുള്ള ജില്ലാ എക്സിക്യൂട്ടീവ് അംഗം വിപിൻ പൊന്നപ്പനെതിരെ അന്വേഷണം നടത്തണമെന്നും വിട്ടു നിന്ന നേതാക്കൾ പറഞ്ഞു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പരാതി ഒന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial