Headlines

സിപിഐ നേതൃത്വത്തിനെതിരെ പി രാജുവിൻ്റെ കുടുംബം; പാർട്ടി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന് നിലപാട്

കൊച്ചി: അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിൻ്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന് അദ്ദേഹത്തിൻ്റെ കുടുംബം. ഇക്കാര്യം ബന്ധുക്കൾ പാർട്ടി നേതൃത്വത്തെ അറിയിച്ചു. സിപിഐയിൽ നിന്ന് രാജുവിന് നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിൻറെ പരാതി. ഈ സാഹചര്യത്തിലാണ് രാജുവിന്റെ മൃതദേഹം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചാൽ മതിയെന്ന് കുടുംബം തീരുമാനിച്ചത്. പി രാജുവിനെതിരായ ആരോപണങ്ങൾ തെറ്റെന്ന് പാർട്ടി കൺട്രോൾ കമ്മീഷൻ കണ്ടെത്തിയിട്ടും അദ്ദേഹത്തിന് പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാനുള്ള അവസരത്തിന് പാർട്ടിയിലെ…

Read More

സിപിഐ നേതാവ് മുൻ എംഎൽഎ പി രാജു അന്തരിച്ചു

കൊച്ചി: സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടു തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും, ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.എൽ.എയുമായിരുന്ന ശിവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ്. എ.ഐ.വൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ…

Read More

വർഗീയ ഫാസിസത്തെ ചെറുക്കാൻ ശ്രീനാരായണ ദർശനങ്ങൾ വഴികാട്ടിയാകും : മുല്ലക്കര രത്നാകരൻ

കഴക്കൂട്ടം: വർഗീയ ഫാസിസ്റ്റ് ശക്തികൾ രാജ്യത്തിന്റെ ഭരണഘടനയെ ധ്വംസിക്കുകയും ജനാധിപത്യ മതനിരപേക്ഷ നിലപാടുകളെ തമസ്കരിക്കുകയും ചെയ്യുമ്പോൾ നവോത്ഥാന നായകർ നൽകിയ ദർശനം ഇന്ത്യക്ക് പൊതു ദിശാബോധം നൽകുമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു. സിപിഐ പൗഡിക്കോണം ലോക്കൽ സമ്മേളനത്തിനോടനുബന്ധിച്ചു നവോത്ഥാന നായകനും സമകാലീന പ്രസക്തിയും എന്ന വിഷയത്തിൽ ചെമ്പഴന്തി ഗുരുകുലം അമിനിറ്റി സെന്ററിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലക്കര. കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ പ്രീണനങ്ങൾക്കെതിരായി അടിയുറച്ച നിലപാട് കൈകൊണ്ട…

Read More

ശ്രീവരാഹത്ത് ബിജെപിയെ പരാജയപ്പെടുത്തി സിപിഐ; വിജയിച്ച സ്ഥാനാർത്ഥിയുടെ പേരിൽ രണ്ട് അപരന്മാര്‍

തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശ്രീവരാഹം ഡിവിഷനിൽ സിപിഐ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയത് 12 വോട്ടിന്. വി ഹരികുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി മിനിയെ പന്ത്രണ്ട് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന എസ് വിജയകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി സുരേഷ് കുമാറിന് 277 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ അപര സ്ഥാനാര്‍ത്ഥികളായ ഹരികുമാര്‍ ബി, ഹരികുമാര്‍ വി എന്നിവര്‍ ചേര്‍ന്ന് 53 വോട്ടുകള്‍ നേടിയിരുന്നു. അപരന്മാർ രംഗത്ത് വന്നിട്ടും ബിജെപിയെ പരാജയപ്പെടുത്താൻ…

Read More

മണോളി കാവ് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷം; പൊലീസിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍

കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. 80 ഓളം പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. കുട്ടിമാക്കൂല്‍ സ്വദേശി സഹദേവന്‍ അടക്കം രണ്ട് പേരെയാണ് ഇതുവരെ പൊലീസിന് പിടികൂടാനായത്. ബാക്കിയുള്ളവര്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. അതേസമയം കാവില്‍ സംഘര്‍ഷത്തിനിടെ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടവരെയും പൊലീസ് കേസില്‍ പെടുത്തിയെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം. മണോളിക്കാവില്‍ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ സംഘര്‍ഷം തടയുന്നതിനിടെ എസ്‌ഐ ഉള്‍പ്പെടെ പൊലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു….

Read More

ബ്രൂവറിയുമായി മുന്നോട്ട് തന്നെ, പിന്മാറുന്ന പ്രശ്‌നം ഉദിക്കുന്നില്ല എം വി ഗോവിന്ദൻ

പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദിഷ്ട മദ്യനിര്‍മ്മാണശാലയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. അത് നിര്‍ത്തിവെക്കേണ്ട കാര്യമില്ല. ആ പ്രക്രിയ മുന്നോട്ടുപോകുമ്പോള്‍ തന്നെ വിഷയത്തില്‍ ആരൊക്കെയായി ചര്‍ച്ച നടത്തണോ, അതു നടത്തി മുന്നോട്ടു പോകും. എം വി ഗോവിന്ദന്‍ പറഞ്ഞു. ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റല്‍ അനുമതി റവന്യൂ വകുപ്പ് നിഷേധിച്ചത് സിപിഐയുടെ എതിര്‍പ്പായി കാണുന്നില്ല. ചെറിയ സ്ഥലത്തെപ്പറ്റിയാണ് പ്രശ്‌നം. അത് നാലേക്കറില്‍ അധികം വരില്ല. അതൊക്കെ ഇടതുസര്‍ക്കാരിന്…

Read More

സിപിഎമ്മിന് നോട്ടയേക്കാള്‍ കുറവ്, കോണ്‍ഗ്രസ് 6.38 ശതമാനത്തില്‍ ഒതുങ്ങി; ഡല്‍ഹിയിലെ വോട്ടു വിഹിതം ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികളായ സിപിഎമ്മിനും ബിഎസ്പിക്കും ലഭിച്ചത് നോട്ടയേക്കാള്‍ കുറവ് വോട്ട്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉള്ള കണക്കു പ്രകാരം നോട്ടയ്ക്ക് 0.57 ശതമാനം വോട്ടാണ് ലഭിച്ചത്.ബിഎസ്പിക്ക് 0.55 ശതമാനവും സിപിഎമ്മിന് 0.01 ശതമാനവും വോട്ടാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 27 വര്‍ഷത്തിനു ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ച ബിജെപിക്ക് 46.18 ശതമാനം വോട്ടാണ് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടിക്കു കിട്ടിയത് 43.56 ശതമാനം വോട്ട്. കോണ്‍ഗ്രസ് 6.38…

Read More

സ്വകാര്യ സർവ്വകലാശാല ബില്ലിനെതിരെ ആശങ്കയുമായി സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആശങ്കയുമായി സിപിഐ. കൂടുതൽ പഠനം വേണ്ടേ എന്ന് മന്ത്രിസഭാ യോഗത്തിൽ പി പ്രസാദ് ചോദിച്ചു. സിപിഐ നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമായിരുന്നു പ്രസാദ് ആശങ്ക ഉന്നയിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗത്തിൽ ഇല്ലായിരുന്നു. കൂടുതൽ ചർച്ചക്കായി ബിൽ മാറ്റി വച്ചു. സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.. ഉന്നത വിദ്യാഭ്യാസമന്ത്രി ആ‌ ബിന്ദു ഇന്ന് കാബിനറ്റ് യോഗത്തിൽ പങ്കെടുത്തില്ല. മന്ത്രി ഇന്ന് ബംഗ്ളൂരുവിലായിരുന്നു….

Read More

ബ്രൈമൂർ – പൊൻമുടി റോഡ് യഥാർത്ഥ്യമാക്കണം:  സിപിഐ

പാലോട്:പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ടൂറിസം മേഖലയിൽ പുത്തനുണർവും, കൂടുതൽ തൊഴിലവസരങ്ങളും കടന്നു വരുന്ന അവസരങ്ങൾ ഉണ്ടാകുവാൻ ബ്രൈമൂർ-പൊൻമുടിറോഡ് നിർമ്മിക്കണമെന്ന് സിപിഐ ഇടിഞ്ഞാർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു .സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി എസ് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. നസീം പി അദ്ധ്യക്ഷത വഹിച്ചു. സിപിഐ  പാലോട് മണ്ഡലം സെക്രട്ടറി ഡി.എ രജിത് ലാൽ. മണ്ഡലം അസിസ്റ്റൻ് സെക്രട്ടറി കെ.ജെ കുഞ്ഞുമോൻ,  ലോക്കൽ സെക്രട്ടറി എൽ സാജൻ ,മനോജ് ടി പാലോട്, തെന്നൂർ ഷാജി, ബ്രാഞ്ച്…

Read More

ബ്രൂവറി തുടങ്ങുന്നതില്‍ സംസ്ഥാന നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ

പാലക്കാട്: എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുന്നതില്‍ സംസ്ഥാന നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ പാലക്കാട് ജില്ലാകമ്മിറ്റി. വിഷയം നാളെ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. പദ്ധതി വന്നാല്‍ ശുദ്ധജലക്ഷാമം ഉണ്ടാകുമെന്ന് ജില്ലാ നേതൃത്വം ആശങ്ക അറിയിച്ചു.മഴവെള്ള സംഭരണി വഴി ജലം എന്നത് അപ്രായോഗികമാണ്. പാര്‍ട്ടി മന്ത്രിമാര്‍ കുറച്ച്കൂടി ജാഗ്രത പാലിക്കണം. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ത്തണമായിരുന്നുവെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം.ബ്രൂവറിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് സിപിഐ എന്ന് മന്ത്രി എം ബി രാജേഷ് കഴിഞ്ഞദിവസം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial