Headlines

രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം; സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസിനും നൽകും

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സിപിഎമ്മിൻ്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്. ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ രണ്ടു സീറ്റുകൾ ഉറപ്പാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റിൽ അവകാശ വാദം ഉന്നയിച്ച ആര്‍ജെ‍ഡി കടുത്ത വിമ‍ര്‍ശനമാണ് ഉന്നയിച്ചത്. നേരത്തെ നടന്ന ഉഭയകക്ഷി…

Read More

ആലപ്പുഴയിൽ സിപിഐ പ്രവർത്തകർ ഗൃഹനാഥനെയും ഭാര്യയെയും വീട്ടിൽ കയറി തല്ലിയതായി പരാതി

ആലപ്പുഴ : വയലാറില്‍ സിപിഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി തല്ലിയതായി പരാതി. ഗൃഹനാഥനെയും ഭാര്യയെയും വീട്ടില്‍ കയറി തല്ലിയെന്നാണ് പരാതി. മോഹനൻ കുട്ടി, ഭാര്യ ഉഷ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ വീഡിയോയില്‍ അതിക്രമം നടക്കുന്നതായി കാണുന്നുണ്ട്. അസഭ്യവാക്കുകള്‍ വിളിക്കുന്നതും പരസ്പരം കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. എല്‍ഡിഎഫ് ബൂത്ത് കമ്മറ്റി ഓഫീസ് വീടിന്‍റെ ഗേറ്റിന് മുന്നിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് മോഹനൻ കുട്ടിയുടെ വിശദീകരണം. മോഹനൻ…

Read More

തമിഴ്നാട്ടിൽ സിപിഐക്കും സിപിഎമ്മിനും രണ്ട് സീറ്റ് വീതം

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിൻ്റെ ഭാഗമായ സിപിഐയും സിപിഎമ്മും രണ്ടു വീതം സീറ്റിൽ മത്സരിക്കും. സിപിഎം മധുര, കോയമ്പത്തൂർ മണ്ഡലങ്ങളിലും സിപിഐ തിരുപ്പൂർ, നാഗപട്ടണം മണ്ഡലങ്ങളിലുമാണ് മത്സരിക്കുക. കഴിഞ്ഞതവണ ഇരു സീറ്റിലും രണ്ടു പാർട്ടികളും വിജയിച്ചിരുന്നു. ഇതിനു പുറമെ മുസ്ല‌ിം ലീഗിനും കെ.എം.ഡി.കെക്കും ഓരോ സീറ്റ് നൽകിയിട്ടുണ്ട്. കോൺഗ്രസ് കൂടി ഉൾപ്പെടുന്ന സഖ്യം കഴിഞ്ഞതവണ ആകെയുള്ള 39 സീറ്റിൽ 38ഉം നേടിയിരുന്നു. തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന സഖ്യത്തിൽ കോൺഗ്രസ്, സി.പി.ഐ,…

Read More

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് നിലപാടുകൾക്ക് എതിരല്ല’; എഐസിസിയുടെ വിശദീകരണത്തിൽ എതി‍ർപ്പുമായി സിപിഐ

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ വയനാട്ടിൽ ഇത്തവണയും രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്ന് സൂചന. കേരളത്തിൽ ഇടതു വലതു മുന്നണികൾ തമ്മിലാണ് പോരാട്ടം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ എഐസിസി വക്താവ് ജയറാം രമേശ് ഇന്ത്യ സഖ്യത്തിനു ഇത് തടസ്സമാകില്ലെന്നും വ്യക്തമാക്കി. എന്നാൽ രാഹുല്‍ ഇക്കുറിയും വയനാട്ടിലേക്ക് നീങ്ങുന്നത് ഇടതുപക്ഷത്തെ ദേശീയ തലത്തില്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇന്ത്യ സഖ്യത്തിന്‍റെ നേതൃത്വം വഹിക്കുന്ന കക്ഷി സഖ്യത്തിലെ മറ്റൊരു കക്ഷിയോട് ഏറ്റുമുട്ടുന്നതിലെ അതൃപ്തി സിപിഎമ്മും സിപിഐയും കോണ്‍ഗ്രസിനെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, രാഹുല്‍ ഗാന്ധി…

Read More

സിപിഐ സ്ഥാനാര്‍ഥി പട്ടികയായി;വയനാട് ആനി രാജ, തൃശൂരിൽ വി എസ് സുനിൽകുമാർ, തിരുവനന്തപുരം പന്ന്യൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞുടപ്പില്‍ സിപിഐ സ്ഥാനാർഥി പട്ടികയായി.തിരുവനന്തപുരത്ത് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയും തൃശൂരില്‍ മുൻ മന്ത്രി വിഎസ് സുനില്‍കുമാറും മാവേലിക്കരയില്‍ എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം സിഎ അരുണ്‍കുമാറും സ്ഥാനാര്‍ഥികളാകും. 26ാം തീയിതി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും സമ്മര്‍ദത്തിനൊടുവില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാമെന്ന് പന്ന്യന്‍ സമ്മതം അറിയിക്കുകയായിരുന്നു. വിഎസ് സുനില്‍ കുമാര്‍ മത്സരരംഗത്ത് എത്തിയതോടെ തൃശൂരില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങി. കോണ്‍ഗ്രസിനായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial