Headlines

മൃതദേഹങ്ങളുടെ തലയോട്ടികൾ അപ്രക്ഷ്യമാകുന്നു ഏറെ നാളത്തെ ആശങ്കൾക്കു അവസാനം, തലയൊട്ടി കള്ളന്മാരെ  അറസ്റ്റ് ചെയ്തു പോലീസ്.

പട്ന: ശ്മശാനത്തിലെ കല്ലറകൾ തുറന്ന നിലയിൽ കാണുകയും ഉള്ളിലെ മൃതദേഹങ്ങളുടെ തലയോട്ടികൾ കാണാതാവുകയും ചെയ്ത സംഭവത്തിന് പിന്നിലെ ആശങ്കയ്ക്കിതാ അവസാനം. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം. ബുധനാഴ്ച രണ്ട് പേരെ പോലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ദുർമന്ത്രവാദത്തിന് വേണ്ടിയാണ് ഇവർ തലയോട്ടികൾ കല്ലറ തുറന്ന് ശേഖരിച്ചിരുന്നത്. രഹസ്യ വിവരത്തേത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. മൊഹമ്മദ് ഇമാദാദ്, മൊഹമ്മദ് ആസാദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സരൈയാ, ബോറാ ഗ്രാമത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്….

Read More

കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മലപ്പുറത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. ഊരോത്ത് പള്ളിയാലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. സഹോദരങ്ങളായ അറുമുഖൻ (29), മണി (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മണിക്ക് തലയിൽ മടല് കൊണ്ട് അടിയേറ്റ് പരിക്കുണ്ട്. കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റ് ഇദ്ദേഹത്തിന് നെഞ്ചിലും പരിക്കേറ്റു. മണിയുടെ ഇടത് തോളിലാണ് വാള് കൊണ്ട് വെട്ടിയത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൈപ്പിൽ…

Read More

മലപ്പുറത്ത് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി

മലപ്പുറം താനൂരില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി. കുഞ്ഞിന്റെ അമ്മ താനൂര്‍ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) അറസ്റ്റിലായി. ഫെബ്രുവരി 26നാണ് കൊലപാതകം നടന്നത്. താനൂര്‍ പൊലീസിന് ഇന്നാണ് കൊലപാതകം സംബന്ധിച്ച വിവരം ലഭിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ ശേഷം യുവതി താനൂരിലേക്കുള്ള വീട്ടിലേക്ക് മടങ്ങുകയും രാത്രിയില്‍ ആരും കാണാതെ കുഞ്ഞിനെ കുഴിച്ചുമൂടുകയായിരുന്നു. ജുമൈലത്ത് നിലവില്‍ ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുകയാണ്. താനൂര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജുമൈലത്തിന്റെ…

Read More

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ

വൈക്കം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ടിവി പുരം ചെമ്മനത്തുകര കാരിക്കശ്ശേരി വീട്ടിൽ കൊടി എന്ന് വിളിക്കുന്ന വിനീഷ് (30) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് പതിനാലാം തീയതി വെളുപ്പിനെ 1 : 30 മണിയോടുകൂടി ചെമ്മനത്തുകര കൽപ്പകശ്ശേരി ഭാഗത്ത് വച്ച് ടിവി പൂരം ചേരിക്കൽ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ സംഘം ചേർന്ന് യുവാവിന്റെ സുഹൃത്തിനെ ഇവിടെ വച്ച് മർദ്ദിക്കുകയും…

Read More

അച്ഛന്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ചു; ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. കോഴിക്കോട് പാലാഴി മേത്തല്‍ സ്വദേശി രഞ്ജിത്ത് (31) ആണ് മരിച്ചത്. പിതാവ് രാജേന്ദ്രനാണ് രഞ്ജിത്തിനെ ആക്രമിച്ചത്. ഡിസംബര്‍ 24 നായിരുന്നു സംഭവം. മദ്യപാനത്തെത്തുടര്‍ന്നുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് രാജേന്ദ്രന്‍ കല്ലു കൊണ്ട് മകന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത രാജേന്ദ്രന്‍ റിമാന്‍ഡിലാണ്.

Read More

കിളിമാനൂരിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം :കിളിമാനൂരിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.കിളിമാനൂർ, എള്ളുവിള, കീഴ്മണ്ണടി, കുന്നുവിള വീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന അനന്ദു (23)വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ 30 ന് പുലർച്ചെ ഒരു മണിക്ക് കീഴ്മണ്ണടി ആറിന് സമീപം വച്ചായിരുന്നു സംഭവം. എള്ളുവിള ഒലിപ്പിൽ താമസിക്കുന്ന ജയകുമാറും സുഹൃത്തും പ്രതിയും പ്രതിയുടെ സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം വഴക്കിട്ടു. തുടർന്ന് ജയകുമാറിന്റെ സുഹൃത്തിനെ പ്രതിയും പ്രതിയുടെ സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ…

Read More

ഒന്നര വയസ്സുകാരനെ കിണറിലെറിഞ്ഞു കൊന്ന കേസ്; പ്രതി മഞ്ചു റിമാ​ന്റിൽ

തിരുവനന്തപുരം: ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ പ്രതി റിമാ​ന്റിൽ. കാട്ടാക്കട കോടതിയാണ് മഞ്ചുവെന്ന് വിളിക്കുന്ന ബിന്ദു(36)വിനെ റിമാ​ന്റ് ചെയ്തത്. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയാണ് ഉറിയാക്കോട് സൈമണ്‍റോഡ് അറുതലാംപാട് തത്ത്വമസിയില്‍ വാടകയ്ക്കു താമസിക്കുന്ന മഞ്ചു. ഇവരുടെ മൂത്ത സഹോദാരി സിന്ധുവിന്റെ മകന്‍ അനന്തനിനെയാണ് പ്രതി കൊലപ്പെടുത്തിയത്. 2015-മുതല്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുകയാണ് മഞ്ചുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. നാലാം തീയതി…

Read More

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു

കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം രണ്ട് പെണ്‍മക്കളെയും വെട്ടി യുവാവ് ജീവനൊടുക്കി. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. വെട്ടേറ്റ രണ്ട് പെണ്‍മക്കളെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ബേബി വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. 18 ഉം 21ഉം വയസ്സുള്ള പെണ്‍മക്കള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്. ഇവര്‍ അപകട നില തരണം ചെയ്തുവെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചു. രാവിലെ ഇവരുടെ വീട്ടില്‍…

Read More

രാവിലെ ചായ കൊണ്ടുവരാൻ താമസിച്ചു; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ന്യൂഡൽഹി: രാവിലെ ചായ കൊണ്ടുവരാൻ താമസിച്ചതിൽ പ്രകോപിതനായി ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കെലപ്പടുത്തി. സുന്ദരി (50) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തി. ഇവരുടെ ഭർത്താവായ ധരംവീറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിക്ക് സമീപം ഗാസിയാബാദിലെ ഭോജ്പൂർ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. രാവിലെ ചായ കൊണ്ടുവരാൻ താമസിക്കുമെന്ന പറഞ്ഞ ഭാര്യയുമായി പ്രതി വഴക്കുണ്ടാക്കി. വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. ഈ സമയം, ദമ്പതികളുടെ നാല് മക്കൾ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിലവിളി കേട്ട് അയൽവാസികളാണ്…

Read More

കുറ്റവാളികളെല്ലാം ഒരു കുടകീഴിൽ; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന്റെ സെല്ലിൽ ഇനി പത്മകുമാറും, ജീവനൊടുക്കിയ ശ്രീമഹേഷ് കഴിഞ്ഞതും ഇവിടെ തന്നെ

തിരുവനന്തപുരം: കേരളത്തിലെ പ്രധാന കുറ്റവാളികളെല്ലാം ഒരു കുടകീഴിൽ. ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി പത്മകുമാറിനെ പാർപ്പിച്ചിരിക്കുന്നത് ഡോ. വന്ദനയെ വധിച്ച സന്ദീപിന്റെ സെല്ലിൽ. ഇതേ സെല്ലിൽ തന്നെയായിരുന്നു ഇന്ന് ജീവനൊടുക്കിയ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷും താമസിച്ചിരുന്നത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പത്മകുമാറിനെ സുരക്ഷാ ബ്ലോക്കിലേക്കാണ് മാറ്റിയത്. കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി(39), മകൾ പി.അനുപമ(21) എന്നിവരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial