കുറ്റവാളികളെല്ലാം ഒരു കുടകീഴിൽ; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന്റെ സെല്ലിൽ ഇനി പത്മകുമാറും, ജീവനൊടുക്കിയ ശ്രീമഹേഷ് കഴിഞ്ഞതും ഇവിടെ തന്നെ
തിരുവനന്തപുരം: കേരളത്തിലെ പ്രധാന കുറ്റവാളികളെല്ലാം ഒരു കുടകീഴിൽ. ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി പത്മകുമാറിനെ പാർപ്പിച്ചിരിക്കുന്നത് ഡോ. വന്ദനയെ വധിച്ച സന്ദീപിന്റെ സെല്ലിൽ. ഇതേ സെല്ലിൽ തന്നെയായിരുന്നു ഇന്ന് ജീവനൊടുക്കിയ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷും താമസിച്ചിരുന്നത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പത്മകുമാറിനെ സുരക്ഷാ ബ്ലോക്കിലേക്കാണ് മാറ്റിയത്. കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി(39), മകൾ പി.അനുപമ(21) എന്നിവരെ…

