ക്രിമിനൽ കേസുകളിൽ കരുത്തായി ഡിജിറ്റൽ ഫിംഗർപ്രിന്‍റ് സാങ്കേതികവിദ്യ: കുസാറ്റ് ഗവേഷകർക്ക് പേറ്റന്‍റ്
കൊച്ചി : കളമശ്ശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ വികസിപ്പിച്ച ‘സിസ്റ്റം ആൻഡ് മെത്തേഡ് ഫോർ ജനറേറ്റിംഗ് ഡിജിറ്റൽ ഫിംഗർപ്രിന്റ് ഓഫ് എ ഡിജിറ്റൽ എവിഡൻസ്’ എന്ന നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചു. ക്രിമിനൽ അന്വേഷണങ്ങളിലും ഡിജിറ്റൽ ഫൊറൻസിക് രംഗത്തും ഉപയോഗിക്കുന്ന ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുകയാണ് ഈ സിസ്റ്റത്തിന്റെ പ്രധാന ലക്ഷ്യം. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ തെളിവുകൾ കൈകാര്യം ചെയ്യുന്നതിലെ കൃത്യതയും സുരക്ഷയും നിർണായകമാകുകയാണ്. ഈ പശ്ചാത്തലത്തിൽ, അന്വേഷണ…

